അബുദാബി: ഗോവന്‍ സ്വദേശിനിയെ മതംമാറ്റി വിവാഹം കഴിച്ചു ചതിച്ച തിരുവനന്തപുരത്തുകാരനെതിരെ അബുദാബിയില്‍ കേസ്. യുവതിയെ മതം മാറ്റി വിവാഹം ചെയ്ത ഇയാൾ കുഞ്ഞു പിറന്ന ശേഷം തന്റെ മാതാവിന് സുഖമില്ലെന്നു പറഞ്ഞു ഭാര്യയുടെ ആഭരണങ്ങളും മറ്റുമായി നാട്ടിലേക്ക് മുങ്ങുകയായിരുന്നു.എന്നാൽ ഇയാൾ നാട്ടിലെത്തി വിവാഹിതനാണെന്ന കാര്യം മറച്ചു വെച്ച് മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു. തുടർന്ന് ഇയാള്‍ക്കെതിരെ അബുദാബി ക്രിമിനല്‍-സിവില്‍-കുടുംബ കോടതികളില്‍ ഭാര്യ പരാതി നല്‍കി.
അബുദാബി മുനിസിപ്പാലിറ്റിയിലെ ജീവനക്കാരനും തിരുവനന്തപുരം തൊട്ടിക്കല്ലു സ്വദേശിയുമായ പെരുംകുളം ചിന്നൂസ് മന്‍സിലില്‍ ഷംനാദ് അബ്ദുല്‍ കലാമിനെതിരെയാണ് ഭാര്യ രംഗത്ത് വന്നത്. കൂടാതെ മറ്റൊരാളുടെ ഭാര്യയാണെന്ന് തന്റെ രണ്ടാം ഭാര്യയോട് പറയണമെന്നാവശ്യപ്പെട്ടു രണ്ടു വയസ്സിൽ താഴെയുള്ള തന്റെ മകനെ 14-ാം നിലയിലെ ഫാളാറ്റില്‍ നിന്ന് താഴേക്ക് വലിച്ചെറിയുമെന്ന് ഭീഷണിപ്പെടുത്തി. ഇതിനു പുറമെ മാനസിക പീഡനവും മര്‍ദ്ദനവും നടത്തിയതിന് 1,10,000 ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഷംനാദിനെതിരെ ഫാത്തിമ കുടുംബ കൊയ്ത്തിയിൽ പരാതി നൽകി.
പ്രതി ഷംനാദിന്റെ പാസ്പോര്‍ട്ട് കോടതി കണ്ടു കെട്ടുകയും ഭാര്യക്കും കുഞ്ഞിനും എല്ലാ മാസവും ആയിരം ദിര്‍ഹം വീതം ചെലവിനും വീട്ടു സാധനങ്ങള്‍ വാങ്ങിക്കൊടുക്കാനും ഉത്തരവിട്ട കോടതി കേസ് അടുത്ത മാസത്തേക്ക് മാറ്റിയിട്ടുണ്ട്.അബുദാബി എയര്‍പോര്‍ട്ട് റോഡിലെ സലൂണില്‍ ജോലി ചെയ്യുമ്ബോഴാണ് വെറോണിക്ക ആന്റന്‍ പര്‍വാര്‍ക്കര്‍ എന്ന ഗോവന്‍ യുവതിയോട് ഷംനാദിന് പ്രണയം തുടങ്ങുന്നത്.
ഷംനാദിന്റെ നിര്‍ബന്ധത്തിനു വഴങ്ങി വെറോണിക്ക 2014 ഡിസംബര്‍ 23ന് ഇസ്ലാം മതം സ്വീകരിക്കുകയും ഫാത്തിമ എന്ന പേരു മാറ്റുകയുമായിരുന്നു. അബുദാബി കോടതിയില്‍ നിയമപരമായിത്തന്നെ ഇവര്‍ 2015 മാര്‍ച്ച് 4ന് വിവാഹിതരാവുകയും ചെയ്തു. ജോലി നഷ്ടപ്പെട്ട ഭര്‍ത്താവ് ഷംനാദിന് പുതിയ ജോലി തരപ്പെടുത്തിയതും ഫാത്തിമയായിരുന്നു. ഫാത്തിമയുടെ സലൂണിൽ പതിവായി വരുന്ന ഉയർന്ന ഉദ്യോഗസ്ഥയുടെ ശുപാര്‍ശയില്‍ 2016 മാര്‍ച്ച് 22ന് ഷംനാദ് അബുദാബി മുനിസിപ്പാലിറ്റിയില്‍ സര്‍വേയറായി ജോലിയില്‍ പ്രവേശിച്ചു.
മാതാവിന്റെ ഗര്‍ഭാശയ ശസ്ത്രക്രിയക്കെന്നു പറഞ്ഞ് ഭാര്യയില്‍ നിന്ന് ആഭരണവും പൈസയും വാങ്ങി ഷംനാദ് നാട്ടില്‍ പോയതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ഇതേ ആവശ്യത്തിനായി വീണ്ടും നാട്ടില്‍ പോകാനൊരുങ്ങിയപ്പോഴാണ് ഫാത്തിമക്ക് സംശയം തോന്നിയത്. അവിവാഹിതനാണെന്ന് തെറ്റിദ്ധരിപ്പിച്ച് 2017 ഏപ്രില്‍ 27നായിരുന്നു ഷംനാദ് മറ്റൊരു യുവതിയെ രണ്ടാം വിവാഹം കഴിച്ചത്. തുടർന്ന് ഫാത്തിമ മകനെയും കൂട്ടി തിരുവനന്തപുരത്ത് എത്തിയെങ്കിലും വീട്ടുകാർ ഇവരെ വീട്ടിൽ കയറ്റിയില്ല.
നാട്ടില്‍ നിന്ന് മടങ്ങിയെത്തിയ ഷംനാദിനും രണ്ടാം ഭാര്യക്കുമൊപ്പം ജീവിക്കാന്‍ തയ്യാറാണെന്നു ഫാത്തിമ പലവട്ടം പറഞ്ഞെങ്കിലും ക്രൂരമായ മര്‍ദ്ദനം തുടരുകയും വിവാഹ മോചനത്തിന് നിര്‍ബന്ധിക്കുകയും ചെയ്തു. കുട്ടിയെ താഴേക്ക് വലിച്ചെറിയാനും ശ്രമിച്ചു. ജോലി സ്ഥലത്തു നിന്ന് അനുവദിച്ച അബുദാബിയിലെ കെട്ടിടത്തിലാണ് ഫാത്തിമ താമസിക്കുന്നത്. കുടുംബ വഴക്കിനെ തുടര്‍ന്ന് ഷംനാദിനോട് പുറത്തു താമസിക്കണമെന്ന് കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. അഞ്ചു മാസമായി ഇയാള്‍ പുറത്താണ് താമസിക്കുന്നത്.
Post Your Comments