
ഹൈദരാബാദ്: തെലങ്കാനയില്‍ ബോംബ് സ്‌ഫോടനത്തിൽ കോണ്‍ഗ്രസ് നേതാവ് മരിച്ചു. തെലങ്കാനയിലെ നല്‍ഗൊണ്ട ജില്ലയിലെ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് എന്‍. ധര്‍മ്മ നായിക് ആണ് മരിച്ചത്. സംഭവത്തിനു പിന്നില്‍ രാഷ്ട്രീയ പകപോക്കലല്ലെന്ന് പോലീസ് അറിയിച്ചു.ധർമ്മയുടെ കുടുംബ പ്രശ്നങ്ങളാണ് അദ്ദേഹത്തിൻറെ മരണത്തിൽ കലാശിച്ചത്. ധര്‍മ്മയെ കൊല്ലാന്‍ വേണ്ടി രണ്ടാം ഭാര്യ മനപൂര്‍വം ബോംബ് സ്ഥാപിച്ചതെന്നാണ് പോലീസ് പറയുന്നത്.
ഉറങ്ങിക്കിടക്കുകയായിരുന്ന ധര്‍മ്മയുടെ കിടക്കയ്ക്ക് അടിയിലാണ് ബോംബ് വച്ചിരുന്നത്. ബോംബ് പൊട്ടി ധര്‍മ്മയുടെ ശരീരം ചിന്നിച്ചിതറുകയായിരുന്നു.. ഭാര്യ ഒറ്റക്കാണോ അതോ മറ്റാരുടെയെങ്കിലും സഹായത്തോടെയാണോ ഈ കൃത്യം ചെയ്തതെന്ന് പോലീസ് അന്വേഷണം നടക്കുന്നുണ്ട്. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സംഭവ സ്ഥലത്ത് പരിശോധന നടത്തി.
Post Your Comments