Latest NewsNewsIndia

കേന്ദ്രസർക്കാരിനു പൗരന്മാരുടെ തിരിച്ചറിയൽ രേഖ ചോദിക്കാൻ അർഹതയില്ലേ എന്ന് സുപ്രീം കോടതി

ന്യൂഡൽഹി: ചില ആനുകൂല്യങ്ങൾ അവരവരുടെ തിരിച്ചറിയൽ രേഖയെ ആശ്രയിച്ചായിരിക്കും സർക്കാർ നൽകുക. അങ്ങനെ വരുമ്പോൾ തിരിച്ചറിയൽ രേഖ സർക്കാരിന് അറിയേണ്ടേ? – ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കവെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ചോദിച്ചു. ഹർജി ഇനി വ്യാഴാഴ്ച പരിഗണിക്കും. ആധാർ പദ്ധതിയുടെ പിന്നിലെ ആശയം ജനങ്ങൾക്കെല്ലാം ഒരേയൊരു തിരിച്ചറിയൽ രേഖയെന്നതാകാമെന്നും ബെഞ്ച് നിരീക്ഷിച്ചു.

ഒരാളെ തിരിച്ചറിയുന്നത് ആധാർ കാർഡ് വഴി മാത്രമെന്നു ഭരണകൂടം അനുശാസിക്കരുതെന്നു ബംഗാൾ സർക്കാരിനുവേണ്ടി ഹാജരായ കപിൽ സിബൽ വാദിച്ചു. അർഹതയെന്നതു തർക്കത്തിന് അതീതമാണെങ്കിലും നിങ്ങൾ ആരെന്നു വ്യക്തമാക്കാൻ ചെറിയൊരു വഴിയെങ്കിലും വേണ്ടേ?ഭരണഘടനാപരമായ അവകാശം ഉപേക്ഷിക്കാൻ ആവശ്യപ്പെടുന്ന നിബന്ധന വന്നാലാണ് അതു ഭരണഘടനാവിരുദ്ധമാകുക’ – ബെഞ്ച് വ്യക്തമാക്കി. കേസ് വീണ്ടും വ്യാഴാഴ്ച പരിഗണിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button