അബുദാബിയില്‍ നിര്‍മിക്കുന്ന ആദ്യ ക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങില്‍ മുഖ്യകാർമ്മികത്വം വഹിച്ചത് മലയാളി. ശങ്കര്‍ നാരായണന്‍ കാസര്‍കോട് മല്ലികാര്‍ജുന ക്ഷേത്രം മുന്‍ മേല്‍ശാന്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശിലാസ്ഥാപനം നടത്തിയ ക്ഷേത്രത്തിന്റെ ചടങ്ങിൽ മുഖ്യകാർമികത്വം വഹിച്ചത്. നാല് പേര്‍ ചേര്‍ന്നാണ് കര്‍മ്മം നടത്തിയത്. ഇതില്‍ ഏക മലയാളിയായിരുന്നു ശങ്കര്‍ നാരായണന്‍.
നിലവില്‍ മസ്‌കറ്റിലെ മോത്തീശ്വര്‍ മഹാദേവ ക്ഷേത്രത്തിലെ മേല്‍ശാന്തിയായി സേവനം അനുഷ്ഠിക്കുകയാണ് ശങ്കര്‍ നാരായണന്‍. അബുദാബി, ദുബായ്, അലൈന്‍ എന്നീ എമിറേറ്റുകളിലുള്ളവര്‍ക്ക് എളുപ്പം എത്തിച്ചേരാന്‍ സാധിക്കുന്ന അല്‍റഹ്ബയിലാണ് പുതിയ ക്ഷേത്രം നിർമ്മിക്കുന്നത്.
Post Your Comments