ന്യൂഡൽഹി: ഒരു കുടുംബത്തിൽ രണ്ട് കുട്ടികൾ മതിയെന്ന നയം നിർബന്ധമായി നടപ്പാക്കണമെന്ന് കേന്ദ്രസർക്കാരിനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാൽപ്പര്യ ഹർജി. രണ്ടിൽ കൂടുതൽ കുട്ടികൾ ഉണ്ടാകുന്നവർക്കു സർക്കാർ സൗകര്യങ്ങൾ നൽകരുതെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജി ഈയാഴ്ച കോടതി പരിഗണിച്ചേക്കും
രാജ്യത്ത് പരിധി കവിഞ്ഞ് ജനസംഖ്യ കൂടുന്നത് ഒരു ഭാരമാണെന്നും ഈ നീക്കം തുടർച്ചയായുള്ള അധഃപതനമാണെന്നും ഹർജിയിൽ ഉന്നയിക്കുന്നു. സാമൂഹിക പ്രവർത്തകൻ അനുപം ബാജ്പായ് ആണ് ഹർജി നൽകിയിരിക്കുന്നത്.
Post Your Comments