ലഖ്നൗ: വാലന്റൈന്‍സ് ഡേയ്ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി ലഖ്നൗ സര്‍വകലാശാല. ഫെബ്രുവരി 14ന് കാമ്പസിന് അവധിയാണെന്നും അന്ന് കാമ്പസിനുള്ളില്‍ അനാവശ്യമായി ചുറ്റിത്തിരിയരുതെന്ന് കാണിച്ച് സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് നോട്ടീസ് നല്‍കി. മഹാശിവരാത്രി പ്രമാണിച്ചാണ് അന്നേ ദിവസം കാമ്പസിന് അവധി നല്‍കിയിരിക്കുന്നത്. ഉത്തരവ് ലംഘിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നുണ്ട്.
ഈ നിര്‍ദേശം അവഗണിച്ച് ആരെങ്കിലും കാമ്പസിനുള്ള ചുറ്റിത്തിരിയുന്നത് ശ്രദ്ധയില്‍പെട്ടാല്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ പറയുന്നു. വലന്റൈന്‍സ് ദിനാഘോഷം ഒഴിവാക്കാന്‍ ഇതാദ്യമായല്ല ലഖ്നൗ യൂണിവേഴ്സിറ്റി നടപടി സ്വീകരിക്കുന്നത്. മുന്‍ വര്‍ഷങ്ങളിലും സമാനമായ ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. വലന്റൈന്‍സ് ദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ സമ്മാനങ്ങളും പൂക്കളും കാമ്പസില്‍ കൊണ്ടുവരുന്നത് മുന്‍പ് വിലക്കിയിട്ടുണ്ട്.
ഫെബ്രുവരി 10ന് തീയതി വച്ചാണ് നോട്ടീസ് പുറത്തിറങ്ങിയിരിക്കുന്നത്. പാശ്ചാത്യ സംസ്‌കാരത്തിന്റെ സ്വാധീനത്തില്‍ മുന്‍ വര്‍ഷങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ഫെപ്രുവരി 14ന് വാലന്റൈന്‍സ് ഡേ ആഘോഷിച്ചിരുന്നതായി ശ്രദ്ധയില്‍ പെട്ടതായും നോട്ടീസില്‍ പറയുന്നു. വിദ്യാര്‍ത്ഥികളെ യൂണിവേഴ്സിറ്റിയിലേക്ക് വിടരുതെന്ന് രക്ഷിതാക്കളോടും അഭ്യര്‍ത്ഥിക്കുന്നതായും നോട്ടീസില്‍ പറയുന്നു.
Post Your Comments