ദമ്മാം•നവയുഗം സാംസ്കാരികവേദി ജീവകാരുണ്യവിഭാഗവും ഇന്ത്യൻ എംബസ്സിയും ഒരുമിച്ചു നടത്തിയ പ്രവർത്തനത്തിനൊടുവിൽ, ദമ്മാം വനിത അഭയകേന്ദ്രത്തിൽ രണ്ടു മാസത്തിലധികമായി കഴിയേണ്ടി വന്ന രണ്ടു ഇൻഡ്യാക്കാരികൾ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി
തെലുങ്കാന ചൗനി സ്വദേശിനിയായ ഹനീഫയും, ആന്ധ്രാപ്രദേശ് നെല്ലൂർ സ്വദേശിനിയായ ജെറീനയുമാണ് നാട്ടിലേയ്ക്ക് മടങ്ങിയത്. രണ്ടു വർഷത്തിലധികമായി ദമ്മാമിൽ രണ്ടു സൗദി കുടുംബങ്ങളിൽ വീട്ടുജോലി ചെയ്തു വരികയായിരുന്നു ഇവർ. കരാർ കാലാവധി കഴിഞ്ഞപ്പോൾ, തങ്ങളെ നാട്ടിലേയ്ക്ക് മടക്കി അയയ്ക്കണമെന്ന് ഇവർ ആവശ്യപ്പെട്ടെങ്കിലും സ്‌പോൺസർമാർ സമ്മതിച്ചില്ല. ഒടുവിൽ ആ വീടുകളിൽ നിന്നും ഇറങ്ങി അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പോയി പരാതി പറഞ്ഞപ്പോൾ, പോലീസ് അവരെ ദമ്മാമിലെ വനിതാ അഭയകേന്ദ്രത്തിൽ എത്തിയാക്കുകയായിരുന്നു.
വനിതാ അഭയകേന്ദ്രത്തിൽ എത്തിയ നവയുഗം ജീവകാരുണ്യപ്രവർത്തകയും ഇന്ത്യൻ എംബസ്സി വോളന്ടീറുമായ മഞ്ജു മണിക്കുട്ടനോട് രണ്ടുപേരും വിവരങ്ങളൊക്കെ പറഞ്ഞു സഹായം അഭ്യർത്ഥിച്ചു. മഞ്ജു ഈ വിവരം എംബസ്സിയിൽ റിപ്പോർട്ട് ചെയ്യുകയും, നവയുഗം ജീവകാരുണ്യപ്രവർത്തകർക്കൊപ്പം രണ്ടു പേരുടെയും സ്പോൺസർമാരെ ഫോണിൽ ബന്ധപ്പെട്ട് ഒത്തുതീർപ്പ് ചർച്ചകൾ നടത്തുകയും ചെയ്തു. എന്നാൽ സ്‌പോൺസർമാർ സഹകരിയ്ക്കാൻ തയ്യാറായില്ല.
തുടർന്ന് മഞ്ജു മണിക്കുട്ടൻ രണ്ടു പേർക്കും വനിതാ അഭയകേന്ദ്രം വഴി ഫൈനൽ എക്സിറ്റ് അടിച്ചു കൊടുത്തു. എംബസ്സി വോളന്റീർ ടീം തലവൻ ഡോ: മിർസ ബൈഗ് ഇവർക്ക് വിമാനടിക്കറ്റും, എംബസ്സി വോളന്റീർ തൗഫീഖ് മറ്റു സഹായങ്ങളും നൽകി.
നിയമനടപടികൾ പൂർത്തിയായപ്പോൾ എല്ലാവർക്കും നന്ദി പറഞ്ഞ് രണ്ടുപേരും നാട്ടിലേയ്ക്ക് മടങ്ങി
Post Your Comments