
വിയന്ന: ഓസ്ട്രിയയിലെ സ്റ്റിരിയ പ്രവിശ്യയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചു ഒരാൾ കൊല്ലപ്പെട്ടു. നിരവധി ബോഗികൾ പാളം തെറ്റിയതായി ഓസ്ട്രിയൻ സ്റ്റേറ്റ് റെയിൽവേ അറിയിച്ചു. ഇന്റർസിറ്റിയും പാസഞ്ചർ ട്രെയിനുമാണ് കൂട്ടിയിടിച്ചത്.
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നു കുട്ടികൾ അടക്കം 22 പേർക്ക് പരിക്കേറ്റു. തെക്കുകിഴക്കൻ നഗരമായ നിക്ലാസ്ഡോർഫിലാണ് സംഭവം. അപകടത്തെപ്പറ്റി സർക്കാർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments