ഈജിപ്റ്റിലെ കരയുന്ന മമ്മിയ്ക്ക് പിന്നിലെ ചുരുളഴിയുന്നു. തൂക്കിലേറ്റിയ ശേഷം അടക്കം ചെയ്തതിനാലാണ് മൃതദേഹം കരയുന്ന ഭാവത്തിലായതെന്നാണ് ശാസ്ത്രജ്ഞന്മാർ കണ്ടെത്തിയിരിക്കുന്നത്. 1886ൽ കണ്ടെടുക്കപ്പെട്ട തിരിച്ചറിയപ്പെടാത്ത മനുഷ്യന് എന്നർഥമുള്ള ‘അൺനോൺമാൻ–ഇ’ എന്ന മമ്മിയാണിത്. ഈജിപ്തിലെ ഫറവോ ആയിരുന്ന കിങ് റമീസ് മൂന്നാമന്റെ മകനായിരുന്നു ഈ രാജകുമാരനെന്നാണ് സൂചന.
Read Also: പതിനൊന്ന് വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യന്‍ പ്രതിരോധ സേനയുടെ ആവശ്യത്തിന് മോദി സര്‍ക്കാരിന്റെ പച്ചക്കൊടി
3000 വർഷങ്ങൾക്ക് മുൻപാണ് ഈ മമ്മി അടക്കം ചെയ്തിരിക്കുന്നത്. പിതാവിനെതിരെ അധികാരത്തിനായി നടത്തിയ നീക്കമായിരിക്കാം മരണത്തിന് കാരണമായതെന്നാണ് കരുതുന്നത്. ഈജിപ്ഷ്യൻ–ഫറവോ സംസ്കൃതിയുടെ ശവസംസ്കാര അചാര രീതികളുമായി ഈ മൃതദേഹത്തിന് വ്യത്യാസങ്ങളുണ്ട്. കഴുത്തിൽ കാണപ്പെട്ട മുറിപാടുകളും കണ്ടെത്തലിന് ബലം കൂട്ടിയിരിക്കുകയാണ്.
Post Your Comments