Latest NewsIndiaNews

അമലാ പോളിനോട് അശ്ലീല സംഭാഷണം നടത്തുകയും അനാശാസ്യത്തിന് നിര്‍ബന്ധിക്കുകയും ചെയ്ത സംഭവം; ഒരാള്‍ കൂടി അറസ്റ്റില്‍

ചെന്നൈ: നടി അമലാ പോളിനോട് അശ്ലീല സംഭാഷണം നടത്തുകയും അനാശാസ്യത്തിന് നിര്‍ബന്ധിക്കുകയും ചെയ്ത കേസില്‍ ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇവന്റ് മാനേജ്മെന്റ് കമ്പനിയിലെ ജീവനക്കാരന്‍ ഭാസ്‌കരന്‍ അറസ്റ്റില്‍. തിങ്കളാഴ്ച അറസ്റ്റിലായ ഭാസ്‌കരന്‍ സിനിമാ രംഗത്തു നിന്നുള്ളവരുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ്. ഒരു സംഘം ആളുകള്‍ ചേര്‍ന്നുള്ള ശ്രമമായിരുന്നു അമല പോളിന് നേരെ നടന്നതെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. കൂടുതല്‍ അന്വേഷണം ആരംഭിച്ചുവെന്ന് പോലീസ് വ്യക്തമാക്കി.

Also Read : നടി അമലാ പോളിനോട് അശ്ലീലസംഭാഷണം : വ്യവസായി അറസ്റ്റില്‍

മലേഷ്യയില്‍ എത്തുമ്പോള്‍ അനാശാസ്യം നടത്തുന്നതിന് പ്രേരിപ്പിക്കുന്ന തരത്തില്‍ അഴകേശന്‍ സംസാരിച്ചതിനെ തുടര്‍ന്നാണ് അമല മാമ്പലം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. മലേഷ്യയില്‍ അമല പോള്‍ പങ്കെടുക്കാനിരുന്ന കലാപരിപാടി സംഘടിപ്പിക്കുന്ന ഇവന്റ് മാനേജ്മെന്റ് കമ്പനിയിലെ ചിലര്‍ക്കും സംഭവത്തില്‍ ബന്ധമുണ്ടെന്ന് പോലീസ് സംശയിക്കുന്നു. ടി.നഗറിലുള്ള നൃത്തസ്റ്റുഡിയോയില്‍ പരിശീലനം നടത്തുന്നതിനിടെ നടിയോട് മോശമായി ഇടപെട്ടെന്ന പരാതിയില്‍ വ്യവസായി അഴകേശന്‍ നേരത്തെ അറസ്റ്റിലായിരുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button