Latest NewsNewsIndia

നടി അമലാ പോളിനോട് അശ്ലീലസംഭാഷണം : വ്യവസായി അറസ്റ്റില്‍

ചെന്നൈ : നടി അമലാ പോളിനോട് അശ്ലീലസംഭാഷണം നടത്താന്‍ ശ്രമിച്ച വ്യവസായി ചെന്നൈയില്‍ അറസ്റ്റില്‍. ചെന്നൈ ടി. നഗറിലുള്ള സ്റ്റുഡിയോയില്‍ നൃത്തപരിശീലനത്തിനിടെ തന്റെ അടുത്തെത്തിയ അഴകേശന്‍ അശ്ലീലം പറഞ്ഞുവെന്നും അപമാനകരമായ രീതിയില്‍ ഇടപെട്ടുവെന്നുമാണ് അമലാ പോളിന്റെ പരാതി. കൊട്ടിവാക്കത്തുള്ള സംരംഭകന്‍ അഴകേശനെയാണ് നടിയുടെ പരാതിയെത്തുടര്‍ന്ന് മാമ്പലം പോലീസ് അറസ്റ്റ് ചെയ്തത്.

മലേഷ്യയില്‍ നടക്കാനിരിക്കുന്ന കലാപരിപാടിയില്‍ പങ്കെടുക്കാന്‍ ഒരുങ്ങുന്നതിന്റെ ഭാഗമായിട്ടാണ് അമല ടി. നഗറിലെ നൃത്തസ്റ്റുഡിയോയില്‍ പരിശീലനം നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ അഴകേശനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ പോലീസ് ചോദ്യംചെയ്തശേഷം അറസ്റ്റ് ചെയ്തു. തന്റെ മലേഷ്യന്‍ സന്ദര്‍ശനത്തെപ്പറ്റി വ്യക്തമായി അറിഞ്ഞ ഇയാളില്‍നിന്ന് സുരക്ഷാപ്രശ്‌നം നേരിടേണ്ടി വരുമെന്ന ഭയംകൊണ്ടാണ് പോലീസിനെ സമീപിച്ചതെന്ന് അമല പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button