കൊച്ചി : യുവതിയെ മതം മാറ്റി വിദേശത്തേക്കു കടത്താൻ ശ്രമിച്ചെന്ന കേസിൽ അറസ്റ്റിലായ ഒന്നാം പ്രതി മുഹമ്മദ് റിയാസിനെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കസ്റ്റഡിയിൽ വാങ്ങി.അഞ്ചു ദിവസത്തേക്കാണ് എൻഐഎ പ്രത്യേക കോടതി കസ്റ്റഡിയിൽ നൽകിയത്.
വിദേശത്തായിരുന്ന റിയാസ് ചെന്നൈ വിമാനത്താവളത്തിലാണ് അറസ്റ്റിലായത്. അറസ്റ്റിലായ പ്രതികൾക്കു രാജ്യാന്തര ഭീകരസംഘടനയായ ഐഎസുമായുള്ള ബന്ധം പ്രത്യേകം അന്വേഷിക്കണം. വിദേശത്തുള്ള പ്രതികളെ കണ്ടെത്താൻ വിമാനത്താവളങ്ങളിൽ തിരച്ചിൽ നോട്ടിസ് നൽകിയിരുന്നു. ഗുജറാത്തിൽ താമസിച്ചിരുന്ന പത്തനംതിട്ട സ്വദേശിനിയായ യുവതിയാണു പരാതിക്കാരി. യുവതിയെ പ്രണയിച്ചു നിയമപരമായി വിവാഹം കഴിച്ചെന്നാണു റിയാസിന്റെ നിലപാട്. എന്നാൽ പ്രണയവും വിവാഹവും വിദേശത്തേക്കു കടത്താനുള്ള ഗൂഢാലോചനയാണോ എന്നാണ് അന്വേഷിക്കുന്നത്.
Post Your Comments