KeralaLatest News

കൊച്ചി കപ്പൽശാലയിലെ സ്ഫോടനം ; വിശദീകരണവുമായി എംഡി

കൊച്ചി ; കപ്പൽശാലയിലെ സ്ഫോടനത്തിനു കാരണം വാതക ചോർച്ചയാണെന്ന് കപ്പൽശാല എംഡി മധു എസ്. നായർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 30 വർഷമായി കൊച്ചിയിലാണ് അപകടമുണ്ടായ ഒഎൻജിസിയുടെ സാഗർഭൂഷണ്‍ എന്ന കപ്പൽ അറ്റകുറ്റപ്പണി നടത്തുന്നത്. ഇന്നും ജീവനക്കാർ എല്ലാ മുൻകരുതലുകളും എടുത്ത ശേഷമാണ് ജോലി തുടങ്ങിയത്. അപകടം എങ്ങനെ സംഭവിച്ചുവെന്ന് വ്യക്തമായിട്ടില്ല. മരിച്ച തൊഴിലാളികളുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം സഹായധനം നൽകും. പരിക്കേറ്റവരുടെ ചികിത്സാ ചിലവുകൾ പൂർണമായും കപ്പൽശാല വഹിക്കുമെന്നും അപകടത്തെ കുറിച്ച് അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ അപകടമുണ്ടായ വിവരം കേന്ദ്ര-സംസ്ഥാന സർക്കാരുകളെ അറിയിച്ചിട്ടുണ്ട്. അപകട മേഖല സന്ദർശിക്കാൻ കേന്ദ്രസർക്കാർ നിയോഗിച്ച പ്രതിനിധി കപ്പൽശാലയിൽ എത്തുമെന്നും എംഡി പറഞ്ഞു.

Read also ;കൊച്ചി കപ്പല്‍ ശാലയിലെ പൊട്ടിത്തെറി ദു:ഖകരമെന്ന് മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button