വാഷിങ്ടന്‍ : ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറിന്റെ തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിക്ക് വ്യോമാക്രമണത്തില്‍ പരിക്കേറ്റതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം മേയില്‍ സിറിയയിലെ റാഖ്ഖയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ പരുക്കേറ്റതിനെത്തുടര്‍ന്ന് അഞ്ച് മാസത്തോളം ബഗ്ദാദിക്കു സംഘടനയുടെ നേതൃത്വത്തില്‍ ദൈനംദിന ഇടപെടാന്‍ കഴിയാതെ വന്നിരുന്നുവെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.
ഐഎസ് ഭീകരര്‍ തടവിലാക്കിയിരുന്നവരാണ് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ബാഗ്ദാദിയെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയതെന്നാണ് വിവരം. വടക്കന്‍ സിറിയയിലെ അഭയാര്‍ഥികളും അമേരിക്കയ്ക്ക് ബാഗ്ദാദിയെ സംബന്ധിച്ച വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. മിസൈലുകള്‍ റാഖ്ഖയില്‍ പതിച്ചപ്പോള്‍ ബഗ്ദാദി അവിടെ ഉണ്ടായിരുന്നുവെന്നതിന്റെ വിശ്വസനീയമായ വിവരം അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു ലഭിച്ചിട്ടുണ്ട്.
അതീവ ഗുരുതര പരുക്കുകള്‍ അല്ലെങ്കിലും സംഘടനയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ബഗ്ദാദിക്കു കഴിഞ്ഞില്ല.
Post Your Comments