റിയാദ് : സൗദി അറേബ്യയിലെ 12 മേഖലകളില്‍ ഇനി മുതല്‍ വിദേശികള്‍ക്ക് ജോലി ഇല്ല. പൂര്‍ണ്ണമായ സ്വദേശി വല്‍ക്കരണം സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇതുമൂലം ലക്ഷക്കണക്കിന് വിദേശികള്‍ക്ക് കൂട്ടമായി ജോലി നഷ്ടപ്പെടും.സൗദി വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഒരു കാലഘട്ടമാണിത്. വരുമാനത്തിന്‍റെ നല്ലൊരു പങ്ക് ആയുധങ്ങള്‍ക്കായി ചെലവിടുന്ന രാജ്യംകൂടിയാണിത്.
വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യക്ക് അനുപാതമായി തൊഴിലില്ലായ്മ രാജ്യം നേരിടുന്ന വലിയൊരു പ്രശ്‌നമാണ്. ഇവിടെയുള്ള ആകെ ജനസംഖ്യയുടെ 12.1 ശതമാനത്തോളം ജനങ്ങൾ തൊഴിലില്ലായ്മാ നേരിടുന്നുണ്ട്. ഇത് വരും വര്‍ഷങ്ങളില്‍ ഇനിയും ഉയരുമെന്നതാണ് വാസ്തവം.
തൊഴിലില്ലായ്മ രാജ്യത്ത് അരാജകത്വം ഉണ്ടാക്കുമെന്ന കണക്കുകൂട്ടലിലാണ് സൗദി ഭരണകൂടം. അതൊഴിവാക്കാനും ആളുകളെ പരമാവധി ജോലികളില്‍ വ്യാപ്രുതരാക്കാനും വേണ്ടിയാണ് സൗദി സര്‍ക്കാര്‍ രാജ്യത്തെ 12 മേഖലകളില്‍ പൂര്‍ണ്ണമായ സ്വദേശിവല്‍ക്കരണം നടപ്പാക്കികൊണ്ട് ഉത്തരവിറക്കിയത്.
അടുത്ത ഹിജറ വർഷം അതായത് ഈ ഫെബ്രുവരി, മാര്‍ച്ച് മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരുകയാണ്.
സൗദി അറേബ്യന്‍ ലേബര്‍ ആന്‍ഡ് സോഷ്യല്‍ ഡെവലപ്മെന്റ് മന്ത്രി ഡോക്ടര്‍ അലി അല്‍ജാഫിസ് പുറപ്പെടുവിച്ച ആ ഉത്തരവ് പ്രകാരം ഇനിമുതല്‍ 100% സ്വദേശി വല്‍ക്കരണം നടപ്പാക്കിയ ആ 12 മേഖലകള്‍ ഇവയാണ് :-
1. വാച്ചുകടകള്‍ , 2. കണ്ണട കടകള്‍, 3. മെഡിക്കല്‍ ഉപകരണ സ്റ്റോറുകള്‍,
4. ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക് ഷോപ്പുകള്‍, 5. കാര്‍ സ്പെയര്‍ പാര്‍ട്സ് ഔട്ട് ലെറ്റ് , 6. ബില്‍ഡിംഗ് മെറ്റീരിയല്‍ സ്റ്റോറുകള്‍, 7. കാര്‍പ്പെറ്റ് സെല്ലിംഗ് ഔട്ട് ലെറ്റ് ,
8. ആട്ടോമൊ ബൈല്‍ ആന്‍ഡ് മൊബൈല്‍ ഷോപ്പ് , 9. ഹോം ഫര്‍ണിച്ചര്‍ സെല്ലിംഗ് ഷോപ്പ്, 10. റെഡി മെയ്ഡ് ഓഫീസ് മെറ്റീരിയല്‍, 11. റെഡി മെയ്ഡ് ഗാര്‍മെന്റ് ഷോപ്പുകള്‍,
12. പാത്രക്കടകളും കേക്ക് , പെസ്ട്രി ഷോപ്പുകളും .. ഇവയാണ് ഇനി അന്യരാജ്യക്കാര്‍ക്ക് ജോലി നല്‍കാന്‍ വിലക്കുള്ള സ്ഥലങ്ങള്‍.
Post Your Comments