കാസര്‍കോട്: 40,000 വിലയുള്ള സ്പോര്‍ട്സ് സൈക്കിള്‍ വില്‍ക്കാനാവാതെ ഫ്രഞ്ച് ദമ്പതികൾ ഒടുവിൽ ഫ്രാൻസിലേക്ക് മടങ്ങി. ഫ്രഞ്ച് ദമ്പതിമാരായ ക്രിസ്പിനും ഭാര്യ ജൊലാന്റ് ക്രിസ്പിനുമാണ് ചെന്നൈയില്‍നിന്ന് ഒരുമാസംമുന്‍പ് തുടങ്ങിയ സൈക്കിള്‍യാത്ര കാഞ്ഞങ്ങാട്ട് അവസാനിപ്പിച്ച ശേഷം ഫ്രാൻസിലേക്ക് പോയത്.
നാല്‍പ്പതിനായിരത്തോളം രൂപയ്ക്ക് വാങ്ങിയ രണ്ട് സൈക്കിളിനുംകൂടി അയ്യായിരത്തിനുമുകളില്‍ കിട്ടുമെന്ന് കരുതിയാണ് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ ഇവർ സൈക്കിളുകൾ വിൽപ്പനയ്ക്ക് വെച്ചത്. പക്ഷെ അത്രയും വില നല്കാന് ആരും തയ്യാറായില്ല. ചൊവ്വാഴ്ച ഫ്രാന്‍സിലേക്ക് പോകുമ്പോള്‍ കൊണ്ടുപോകാന്‍ കഴിയാത്തതിനാലാണ് ഇവർ സൈക്കിൾ വിൽപ്പനയ്ക്ക് വെച്ചത്.
Post Your Comments