CricketLatest NewsNewsIndiaSports

ഹാര്‍ദിക് പാണ്ഡ്യയുമായി പ്രണയം? വാര്‍ത്ത തള്ളാതെ എല്ലിയുടെ പ്രതികരണം

ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ദ്ദിക് പാണ്ഡ്യയും ബോളിവുഡ് സുന്ദരി എല്ലി അവ്‌റാമും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്തെത്തിയിട്ട് നാളേറെയായി. കോഹ്‌ലി – അനുഷ്‌ക ശര്‍മ്മ പ്രണയത്തിന് ശേഷം മറ്റൊരു ക്രിക്കറ്റ് ബോളിവുഡ പ്രണയമാവും ഇതെന്നാണ് ആരാധകരുടെ പ്രതീക്ഷ.

പാണ്ഡ്യയുമായുള്ള ബന്ധത്തെ കുറിച്ച് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് എല്ലി. ‘ആളുകള്‍ ഉത്കണ്ഠയോടെ തന്നെ നില്‍ക്കട്ടെ. ഞാന്‍ എന്തിനാണ് വിശദീകരണം നല്‍കുന്നത്. പലരും തെറ്റായ കാര്യങ്ങള്‍ എഴുതിയത് കണ്ടു. ഒന്നിനെ കുറിച്ചും വിശദീകരിക്കാന്‍ എനിക്ക് തോന്നിയിട്ടില്ല,’ എല്ലി പറഞ്ഞു. താന്‍ ഇക്കാര്യം നിഷേധിച്ചാല്‍ പോലും ആളുകള്‍ വിശ്വസിച്ചെന്ന് വരില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഹാര്‍ദികിന്റെ സഹോദരന്‍ ക്രുനാലിന്റെ വിവാഹത്തിന് എല്ലി എത്തിയിരുന്നു. ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയില്‍ പര്യടനം നടത്തവേ അവിടെയും എല്ലി ഉണ്ടായിരുന്നു. ശിഖര്‍ ധവാന്റെ ഭാര്യ ആയിഷ എല്ലിക്കൊപ്പമുള്ള ചിത്രവും പുറത്ത് വിട്ടിരുന്നു.

shortlink

Post Your Comments


Back to top button