ശ്രീനഗര്‍: ശ്രീനഗറിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ ഒരു സിആര്‍പിഫ് ജവാന്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു. ഒരു പോലീസുകാരന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 30 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഇവരെ കീഴ്പ്പെടുത്തിയത്. പുലര്‍ച്ചെ നാലോടെ കരണ്‍ നഗര്‍ 23 ആം ബറ്റാലിന്‍റെ സുരക്ഷാമേഖലയിലേക്ക് എകെ 47 തോക്കുകളും സ്പോടകവസ്തുക്കളുമായി നുഴഞ്ഞു കയറിയ ഭീകരര്‍ സൈനികര്‍ക്ക് നേരെ വെടിവെക്കുകയായിരുന്നു .
Post Your Comments