KeralaLatest NewsNews

ശുഹൈബിനെതിരെ സിപിഎം പ്രവര്‍ത്തകരുടെ കൊലവിളി : വീഡിയോ പുറത്ത്

കണ്ണൂർ: മട്ടന്നൂർ യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി എടയന്നൂർ സ്‌കൂൾ പറമ്പത്ത് വീട്ടിൽ ശുഹൈബി (29)നെ കൊല്ലുമെന്ന് സി.പി.എം പ്രവർത്തകർ ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്തായി. രണ്ടാഴ്ച മുമ്പ് എടയന്നൂരിൽ നടന്ന പ്രകടനത്തിനിടെയാണ് ശുഹൈബിനെതിരായി സി.പി.എം നടത്തി​ കൊലവിളി പ്രസംഗം നടത്തിയത്. ‘നിന്റെ നാളുകൾ എണ്ണപ്പെട്ടു’ എന്ന് സി.പി.എം പ്രവർത്തകർ വിളിച്ചു പറയുന്നത് വീഡിയോയിൽ കാണാം. തിങ്കളാഴ്‌ച രാത്രിയോടെ വാഗണർ കാറിലെത്തിയ നാലംഗ സംഘമാണ് തട്ടുകടയിൽ ഇരുന്ന ശുഹൈബിനെ ബോംബെറിഞ്ഞ് വീഴ്‌ത്തിയ ശേഷം വെട്ടിക്കൊന്നത്.

കഴിഞ്ഞ മാസം എടയന്നൂരിലുണ്ടായ സി.പി.എം – കോൺഗ്രസ് സംഘർഷത്തിൽ റിമാൻഡിലായിരുന്ന ശുഹൈബ് ഈയിടെയാണ് പുറത്തിറങ്ങിയത്. ഇതിന്റെ തുടർച്ചയാണ് ഇന്ന് നടന്ന ആക്രമണം. ആക്രമണത്തിൽ ശുഹൈബിന്റെ സുഹൃത്തുക്കളായ നാല് പേർക്കും ഗുരുതര പരിക്കേറ്റു. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ പ്രതിഷേധിച്ച് ചൊവ്വാഴ്‌ച കണ്ണൂർ ജില്ലയിൽ യു.ഡി.എഫ് ഹർത്താൽ ആചരിക്കുകയാണ്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button