Latest NewsNewsInternationalgulf

തോക്കുമായി പാർക്കിൽ കയറിയ വേട്ടക്കാരനെ സിംഹങ്ങൾ കൊന്ന് തിന്നു

സൗത്ത് ആഫ്രിക്ക: വേട്ടയാടാനായി പാർക്കിൽ കയറിയ വേട്ടക്കാരനെ സിംഹങ്ങൾ കൂട്ടംചേർന്ന് ആക്രമിച്ച് കൊന്ന് തിന്നു. അതീവ സുരക്ഷാ സംവിധാനങ്ങൾ ഉള്ള പാർക്കിൽ രഹസ്യമായാണ് കയറിയത്. തലയൊഴികെയുള്ള ശരീര ഭാഗങ്ങൾ സിംഹങ്ങൾ കഴിച്ചിരുന്നു.സൗത്ത് ആഫ്രിക്കയിലെ ക്രൂഗർ നാഷണൽ പാർക്കിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് പാർക്കിനുള്ളിലെ സിംഹങ്ങൾ മനുഷ്യമാംസം ഭക്ഷിക്കുന്നത് ജീവനക്കാരുടെ ശ്രദ്ധയില്പെട്ടത്. ഉടനടി പോലീസിനെ വിരമറിയിക്കുകയായിരുന്നു

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സിംഹക്കൂട്ടിനുള്ളിൽ നിന്ന് വേട്ടക്കാരന്റെ തലയും,അസ്ഥികളും കണ്ടെത്തിയത്. സമീപത്തു നിന്ന് വേട്ടക്കായി ഉപയോഗിക്കുന്ന തോക്കും കണ്ടെത്തി. കൊല്ലപ്പെട്ടയാളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.പാർക്കിനുള്ളിൽ ഇയാൾ എങ്ങനെ പ്രവേശിച്ചുവെന്നതിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.

read more:പാകിസ്ഥാനി പാര്‍ലമെന്റില്‍ ഇനി കൃഷ്ണകുമാരിയുടെ ശബ്ദവും

shortlink

Post Your Comments


Back to top button