900 ടണ്‍ വരുന്ന സ്വര്‍ണത്തിന്റയും, വെള്ളിയുടെയും വന്‍ ശേഖരം കണ്ടെത്തി.റഷ്യയില്‍ കോപ്പര്‍ പൈറേറ്റ്‌സ് അയിരിനുവേണ്ടി ഭൂഗര്‍ഭ ശാസ്ത്രജ്ഞര്‍ നടത്തിയ തിരച്ചിലിനിടയിലാണ് ഇവ കണ്ടെത്തിയത്.
റഷ്യന്‍ സര്‍ക്കാരിന്റെ പര്യവേഷണ കമ്പനിയായ റോസെഗോയാണ് റിപ്പബ്ലിക് ഓഫ് ബഷ്‌കര്‍താനില്‍ നിന്ന് വന്‍ നിക്ഷേപം കണ്ടെത്തിയത്. 28 സ്‌ക്വയര്‍ കിലോമീറ്റര്‍ ചുറ്റളവിലാണ് കോപ്പര്‍ പൈറേറ്റ്‌സിനായി ഖനനം നടത്തിയിരുന്നത്.ഭൂഗര്‍ഭ ശാസ്ത്രജ്ഞര്‍ ഇതിനായി കുഴിക്കുന്നതിനിടയിലാണ് 346-510 അടി താഴ്ചയില്‍ നിന്നും കോപ്പര്‍ പൈറേറ്റ്‌സ്, സിങ്ക് നിക്ഷേപവും സ്വര്‍ണം, വെള്ളി നിക്ഷേപവും ശ്രദ്ധയില്‍ പെട്ടത്.
ഏകദേശം 87 ടണ്‍ സ്വര്‍ണ നിക്ഷേപവും 787 ടണ്‍ വെള്ളി നിക്ഷേപവും ഇവിടെയുണ്ടെന്നാണ് നിഗമനം. ഇതോടൊപ്പം 5,38,000 ടണ്‍ കോപ്പര്‍ പൈറേറ്റ്‌സും 9,06,000 സിങ്ക് നിക്ഷേപവും ഇവിടെയുണ്ട്.
Post Your Comments