KeralaLatest NewsNews

ലോകത്തെ ഏറ്റവും സമ്പന്നമായ 15 നഗരങ്ങളില്‍ ഇന്ത്യയിലെ ഈ നഗരവും

മുംബൈ: ലോകത്തെ ഏറ്റവും സമ്പന്നമായ 15 നഗരങ്ങളില്‍ മുംബൈയും.95,000 കോടി ഡോളറിന്റെ സ്വത്തുവകകളുമായാണ് (ഏകദേശം 61 ലക്ഷം കോടി രൂപയുടെ) മുംബൈ 15 നഗരങ്ങളില്‍ 12ാം സ്ഥാനം നേടിയത്. ന്യൂ വേള്‍ഡ് വെല്‍ത്ത് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ഓരോ നഗരത്തിലേയും താമസക്കാരുടെ സ്വകാര്യസ്വത്ത് അടിസ്ഥാനമാക്കിയാണ് സമ്പത്ത് കണക്കാക്കുന്നത്.

അമേരിക്കയിലെ ന്യൂയോര്‍ക്കാണ് സമ്പത്തില്‍ ഒന്നാം സ്ഥാനത്ത്. മൂന്ന് ലക്ഷം കോടി ഡോളറാണ് ഈ നഗരത്തിന്റെ സമ്പത്ത്.94,400 കോടി ഡോളറുമായി ടൊറന്റോയാണ് മുംബൈയ്ക്ക് തൊട്ടു പിന്നില്‍. ഫ്രാങ്ക്ഫുര്‍ട്, പാരീസ് എന്നീ നഗരങ്ങളാണ് 14, 15 സ്ഥാനങ്ങളിലുള്ളത്. സര്‍ക്കാര്‍ സ്ഥാപനങ്ങളും സമ്പത്തുകളും ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Read also:ശസ്ത്രക്രിയയ്ക്ക് ശേഷം അഞ്ച് സിറിഞ്ചുകള്‍ ശരീരത്തില്‍ വച്ച് തുന്നിക്കെട്ടി, സംഭവം പുറത്തറിഞ്ഞതിങ്ങനെ

സമ്പത്തിന്റെ കാര്യത്തില്‍ ന്യൂയോര്‍ക്കിന് തൊട്ട് പിന്നില്‍ രണ്ടാം സ്ഥാനം ലണ്ടനാണ്. മൂന്നും നാലും സ്ഥാനങ്ങള്‍ ടോക്യോ, സാന്‍ഫ്രാന്‍സിസ്‌കോ എന്നീ നഗരങ്ങള്‍ക്കാണ്. ബെയ്ജിങ്, ഷാങ്ഹായ്, ലോസ് ആഞ്ജലിസ്, ഹോങ് കോങ്, സിഡ്‌നി, സിങ്കപ്പൂര്‍, ഷിക്കാഗോ എന്നീ നഗരങ്ങളാണ് മുംബൈയ്ക്ക് മുന്നിലായി സ്ഥാനം പിടിച്ചിരിക്കുന്നത്. വളര്‍ച്ചയുടെ കാര്യത്തില്‍ സന്‍ഫ്രാന്‍സിസ്‌കോ, ബെയ്ജിങ്, ഷാങ്ഹായ്, സിഡ്‌നി എന്നീ നഗരങ്ങളാണ് മുംബൈയ്‌ക്കൊപ്പമുള്ളത്.

ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ മുംബൈ നഗരത്തിന് പത്താം സ്ഥാനമാണുള്ളത്. അത്തരത്തിലുള്ള 28 പേരാണ് മുംബൈയില്‍ താമസിക്കുന്നത്. അടുത്ത പത്ത് വര്‍ഷം സമ്പന്നതയുടെ കാര്യത്തില്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ വേഗം വളരുന്നത് മുംബൈ നഗരമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button