Latest NewsNewsInternational

സൂര്യപ്രകാശം എല്ലായിടത്തും എത്താത്ത നാട് ; 3 മാസക്കാലം കേവലം 40 മിനിട്ട് മാത്രം രാത്രിയുള്ള ഈ നഗരത്തെക്കുറിച്ചറിയാം

നോര്‍വേയിലെ ഹാമെർഫെസ്റ്റ് നഗരത്തില്‍ കേവലം 40 മിനിട്ട് നേരമാണ് രാത്രിയുള്ളത്. വര്‍ഷത്തില്‍ മേയ് തൊട്ട് ജൂലൈ മാസത്തിനിടയിലാണ് ഈ പ്രതിഭാസം ദൃശ്യമാകുന്നത്.ഈ കാലയളവില്‍ രാത്രി 12.43 ന് അസ്തമിക്കുന്ന സൂര്യന്‍ 40 മിനിറ്റ് കഴിഞ്ഞ് വീണ്ടും പ്രകടമാകുന്നു. നോര്‍വേ ആര്‍ക്ക്ടിക്ക് സര്‍ക്കിളില്‍ വരുന്ന രാജ്യമായതിനാലാണ് ഇത് സംഭവിക്കുന്നത്‌.

21 ജൂണ്‍ മുതല്‍ 22 ഡിസംബര്‍ വരെയുള്ള കാലയളവില്‍ സൂര്യപ്രകാശം ഭൂമിയുടെ എല്ലാ ഭാഗത്തും കൃത്യമായി എത്തുന്നില്ല . ഇതിനു കാരണം ഈ കാലയളവില്‍ ഭൂമി 68 ഡിഗ്രി ചരിഞ്ഞ ആംഗിളിലാണ് സൂര്യനെ ചുറ്റുന്നത്‌ .ഈ ചരിവുമൂലമാണ് പല ഭാഗങ്ങളിലും രാത്രിയും പകലും വ്യത്യസ്തമായി വരുന്നത്. നോര്‍വേയില്‍ ഇത് കൂടുതല്‍ പ്രകടമാണ്.

നോര്‍വേയുടെ നാച്ചുറല്‍ ബ്യൂട്ടി നയന മനോഹരമാണ്. ജലവായു സംരക്ഷണത്തിനു ഊന്നല്‍ നല്‍കുന്ന ഈ നാട്ടില്‍ പൊല്യൂഷന്‍ ലെവല്‍ വളരെ താഴെയാണ്.നോര്‍വേയില്‍ ഒരു വ്യക്തിക്കും തന്‍റെ വരുമാനം ഒളിക്കാന്‍ കഴിയില്ല. കാരണം എല്ലാവരുടെയും വരുമാന വിവരങ്ങള്‍ വെബ്സൈറ്റില്‍ എല്ലാവര്‍ക്കും കാണത്തക്ക നിലയില്‍ പരസ്യമായി ലഭ്യമാണ്.അഴിമതി ഇല്ലാത്ത നാട് എന്നും സൂര്യനസ്തമിക്കാത്ത നോര്‍വേയെ വിശേഷിപ്പിക്കാറുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button