KeralaLatest NewsNews

കേരളത്തില്‍ ആദ്യമായി ട്രാന്‍സ്ജന്‍ഡറിന് മുദ്രാവായ്പ നല്‍കി എസ്ബിഐ

കൊച്ചി: സംസ്ഥാനത്ത് ആദ്യമായി ട്രാന്‍സ്ജന്‍ഡറിന് മുദ്രാവായ്പ നൽകി എസ്ബിഐ.ട്രാന്‍സ്ജെന്‍ഡറായ തൃപ്തി ഷെട്ടിക്കാണ് വായ്പ കിട്ടിയത്. എറണാകുളം എം.ജി. റോഡിലെ എസ്.ബി.ഐ. ബ്രാഞ്ചാണ് തൃപ്തിക്ക് ഒരു ലക്ഷം രൂപ വായ്പ അനുവദിച്ചത്. ഈ മാസം അഞ്ചിനാണ് തൃപ്തിക്ക് ബാങ്ക് മാനേജര്‍ ഒരു ലക്ഷം രൂപ കൈമാറിയത്. ഡിസംബറിലാണ് രണ്ടു ലക്ഷം രൂപയുടെ വായ്പയ്ക്കായി അപേക്ഷ നല്‍കിയത്.

Read also:പരാതികള്‍ പരിഹരിക്കാന്‍ പൊതുമേഖലാ ബാങ്കുകള്‍ നടപടി ആരംഭിച്ചു

മറ്റു ട്രാന്‍സ്ജെന്‍ഡറുകളും സംരംഭകരാകാന്‍ മുന്നോട്ട് വരണമെന്ന് തൃപ്തി പറഞ്ഞു. എസ്.ബി.ഐയെപോലെ മറ്റു ബാങ്കുകളും ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് വായ്പ നല്‍കാന്‍ തയ്യാറായാല്‍ സമൂഹത്തില്‍ അത് വലിയ മാറ്റം വരുത്തും. ബാങ്കിലെത്തിയ തന്നോട് നല്ല രീതിയിലാണ് ബാങ്ക് ജീവനക്കാര്‍ പെരുമാറിയത്. അക്കൗണ്ട് തുടങ്ങുന്നതടക്കം എല്ലാ പ്രവര്‍ത്തനങ്ങളും വളരെ വേഗത്തില്‍ ചെയ്തുതരാനും അവര്‍ സഹായിച്ചു.

എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ നടക്കുന്ന കേരള കരകൗശല വികസന കോര്‍പ്പറേഷന്റെ അഖിലേന്ത്യ കരകൗശല വികസന മേളയില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് തൃപ്തി മുദ്രാ ലോണിന് അപേക്ഷിച്ചത്.
എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ നടക്കുന്ന മേളയില്‍ തൃപ്തിയുടെ ‘തൃപ്തീസ് ഹാന്‍ഡ്ക്രാഫ്റ്റിസ് ആന്‍ഡ് ഫാഷന്‍’ എന്ന സ്റ്റാളിന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. മേള ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി എ.സി. മൊയ്തീന്‍ തൃപ്തിയുടെ സ്റ്റാള്‍ സന്ദര്‍ശിച്ചിരുന്നു. വിനോദസഞ്ചാര മേഖലയില്‍ ഒരു സ്റ്റാള്‍ അനുവദിച്ച്‌ നല്‍കണമെന്ന് തൃപ്തി മന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button