1980 കളിൽ മലയാളം, തമിഴ് ഭാഷാചിത്രങ്ങളിൽ സജീവമായിരുന്ന ഒരു നടിയാണ് ശാന്തികൃഷ്ണ. ഭരതനാട്യം തുടങ്ങിയ ക്ലാസ്സിക്കൽ നൃത്തരൂപങ്ങൾ ചെറുപ്പം മുതലേ അഭ്യസിച്ചുവന്നു. പഠിച്ചുകൊണ്ടിരിക്കുമ്പോഴാണു് സിനിമയിലേക്കുള്ള ക്ഷണം വരുന്നതു്. 1976ൽ ‘ഹോമകുണ്ഡം’ എന്ന ചിത്രത്തിൽ അഭിനയിച്ചുവെങ്കിലും, 1981ൽ ശ്രീ ഭരതൻ സംവിധാനം ചെയ്ത ‘നിദ്ര’ യിൽ വിജയ് മേനോനോടൊപ്പം ചെറുപ്രായത്തിൽ തന്നെ വിവാഹിതയായ ഒരു പെൺകുട്ടിയായി അഭിനയിച്ച വേഷമാണു് ആദ്യമായി എല്ലാവരും ശ്രദ്ധിച്ചതു്. അർഹമായ അംഗീകാരം കിട്ടാതെപോയ ഒരു ചിത്രമായിരുന്നു നിദ്ര. എങ്കിലും ശാന്തി കൃഷ്ണ എല്ലാവരുടെയും മനസ്സുകളിൽ നിറഞ്ഞു നിന്നു.ഒരു അഭിനേതാവിനേക്കാൾ നല്ലൊരു നർത്തകി കൂടിയാണ് ശാന്തികൃഷ്ണ .ശാന്തി കൃഷ്ണയുടെ അതിമനോഹരമായ ഒരു നൃത്തം കാണാം .
Post Your Comments