അമേരിക്ക: ആലിംഗനം അതൊരു ഉണർവാണ്. മനസ്സിനെ ഉണർത്താൻ കഴിവുള്ള മരുന്ന്. മനസ്സ് മടുക്കുമ്പോൾ അല്ലെങ്കിൽ ശരീരം തളരുമ്പോൾ നമ്മൾ നമ്മുടെ പ്രിയപ്പെട്ടവരിൽ നിന്ന് ഒരു ആലിംഗനം ആഗ്രഹിച്ച് പോകും. പലപ്പോഴും അത് കിട്ടിയെന്നും വരില്ല. എന്നാൽ അമേരിക്കയിൽ ഉള്ളവർക്ക് ഇതിനൊരു പരിഹാരമുണ്ട്. cuddles.com. അല്പം വിചിത്രമായ് നമുക്ക് തോന്നിയേക്കാം. ഇവർ നൽകുന്നത് ഒരു സേവനമാണ്. എന്താണെന്നല്ലേ? കെട്ടിപിടിക്കാനുള്ള സേവനം. സദാചാരബോധമൊക്കെ മാറ്റിവെച്ചു വേണം ഇതിനെ കാണാൻ. കെട്ടിപ്പിടുത്തം ഒരു മരുന്നാണ്. ശാസ്ത്രത്തിന് കണ്ടുപിടിക്കാന്‍ കഴിയാത്ത മനുഷ്യനിലെ ഒട്ടെറെ രോഗങ്ങള്‍ അലിയിച്ചുകളയാനുള്ള, ആര്‍ക്കും അനായാസം നല്‍കാന്‍ കഴിയുന്ന ദിവ്യഔഷധം. എന്നാല്‍ ഈ വൈദ്യത്തെക്കുറിച്ച് നമ്മള്‍ അത്ര ബോധവാന്മാരാല്ലെന്നാണ് യാഥാര്‍ത്ഥ്യം.
cuddles.com നൽകുന്ന സേവനം ഇന്ന് അമേരിക്കക്കാർക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഒരു മണിക്കൂർ കെട്ടിപ്പിടിക്കാൻ ഇവർ ഈടാക്കുന്നത് 5000 രൂപയാണ്. ഈ ആലിംഗനത്തിന് കാമത്തിന്റെ ചുവയില്ല. മനസിന് നൽകുന്ന മരുന്നാണിത്. മാനസികമായി തളരുമ്പോൾ ഒറ്റക്കാകുമ്പോളൊക്കെ ഈ സേവനം ഉപയോഗിക്കാനാകും. ഒരു പങ്കാളിയുടെ സാമിഭ്യം നിങ്ങൾക്ക് ഇതിലൂയോടെ ലഭിക്കും.
ഇതാണ് cuddles.com എന്ന സ്ഥാപനം ഇത്തരം ഒരു ബിസിനസിലൂടെ പ്രാവര്‍ത്തികമാക്കുന്നത്. ഈ മാര്‍ഗ്ഗത്തിലൂടെ വരുമാനം ഉണ്ടാക്കുന്നവരും ന്യൂയോര്‍ക്കില്‍ ഒത്തിരിയുണ്ട്. അതില്‍ സ്ത്രീകളും പുരുഷന്മാരും, പ്രായവുള്ളവരും, അവിവാഹിതരും, വിവാഹിതരും ഉള്‍പ്പെടുന്നു. cuddles.com ന്റെ പ്രധാന അംഗങ്ങളില്‍ ഒരാളാണ് സക്‌സിയ എന്ന യുവതി. മണിക്കൂറില്‍ 80 ഡോളറാണ് ഇവര്‍ ഇടാക്കുന്നത്. കഴിഞ്ഞ ഒരു വർഷമായി സക്‌സിയ ഈ മേഖലയിൽ ജോലി ചെയ്യുന്നു. താൻ ഈ ജോലിയിൽ ഏറെ സന്തോഷവതിയാണെന്നും തനിക്ക് ഈ ജോലി ചെയ്യുന്നതിന് ഭർത്താവിന്റെ പൂർണ്ണ സമ്മതം ഉണ്ടെന്നും സക്‌സിയ പറയുന്നു
ഈ സേവനത്തിന് ആവശ്യക്കാർ ഏറുകയാണ്. പല പ്രായത്തിലുള്ള ആളുകള്‍ ഈ സേവനത്തിനുവേണ്ടി എത്തുന്നുണ്ട്. ആഴ്ചയില്‍ ഇത്തരത്തില്‍ 200ലധികം അപേക്ഷകളാണ് ലഭിക്കുന്നതെന്നും കമ്പിനിയുടെ സ്ഥാപകനും, സിഇഒയുമായ ആദം ലുപിന്‍ പറയുന്നു.40 ലധികം കഡില്‍ വിദ്ഗധരാണ് ഈ സ്ഥാപനത്തില്‍ സേവനം നല്‍കുന്നത്. അമേരിക്കയിൽ ഇത് വൻ വിജയമായ് മാറുകയാണ്
Post Your Comments