റോയൽ എൻഫീൽഡ് ഹിമാലയനെ മുട്ടുകുത്തിക്കാൻ കരുത്തനായ എതിരാളി എക്സ്പള്‍സ് 200 പുറത്തിറക്കി ഹീറോ മോട്ടോർകോർപ്. മിലാന് മോട്ടോര്‍സൈക്കിള്‍ ഷോയില്‍ ഹീറോ അവതരിപ്പിച്ച എക്സ്പള്‍സില്‍ നിന്നും ചെറിയ ചില മാറ്റങ്ങളോടെ പ്രൊഡക്ഷൻ പതിപ്പാണ് ഡൽഹി മോട്ടോർ ഷോയിൽ ഹീറോ അവതരിപ്പിച്ചത്.
അത്യാധുനിക ടെക്നോളജിയോടെയുള്ള ഡ്യുവല്‍ പര്‍പസ് മോട്ടോര്‍സൈക്കിളായിരിക്കും എക്സ്പള്‍സ്. 150 സിസി എഞ്ചിന് കരുത്തിലെത്തിയ ഇംപള്‍സിന് പകരക്കാരനായിട്ടാണ് എക്സ്പള്‍സ് എത്തുന്നത്. പുതിയ 200 സിസി എയര്‍-കൂള്‍ഡ്, ഫ്യൂവല്‍ ഇഞ്ചക്ടഡ് എഞ്ചിൻ 18.1 bhp കരുത്തും 17.2 Nm torque ഉം ഉത്പാദിപ്പിച്ച് ഇവനെ നിരത്തുകളിൽ കരുത്തനാക്കുന്നു. 5 സ്പീഡ് ഗിയര്‍ബോക്സാണ് എക്സ്പള്സിനു നൽകിയിരിക്കുന്നത്.
ലളിതമാര്‍ന്ന ബോഡി പാനലുകള്‍, ഉയര്‍ന്ന റൈഡിംഗ് പൊസിഷന്‍, നീളമേറിയ ട്രാവല്‍ സസ്പെന്ഷന് എന്നിവയാണ് പ്രധാന പ്രത്യേകതകൾ. സമ്പൂർണ്ണ ല്‍ഇഡി ഹെഡ്ലാമ്പ്. ദീര്‍ഘദൂര റൈഡുകള്‍ക്ക് വേണ്ടി വിന്‍ഡ്സ്ക്രീന്‍, ലഗ്ഗേജ് റാക്ക്, നക്കിള്‍ ഗാര്‍ഡ് എന്നിവയും ഇടം നേടിയിട്ടുണ്ട്. ദൃഢമാര്‍ന്ന സ്റ്റീല്‍ ഡയമണ്ട് ഫ്രെയിമിലാണ് എക്സ്പള്‍സ് അണിഞ്ഞൊരുങ്ങി എത്തുന്നത്. ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍ സംവിധാനം ലഭിക്കുന്ന ശ്രേണിയിലെ ആദ്യ മോട്ടോര്‍സൈക്കിള്‍ എന്ന പ്രത്യേകതയും ഇവന് സ്വന്തം.
190 mm ട്രാവലോടെയുള്ള ടെലിസ്കോപിക് ഫോര്‍ക്കുകള്‍ മുന്നിലും, 170 mm ട്രാവലോടെയുള്ള ഗ്യാസ്-ചാര്‍ജ്ഡ് മോണോഷോക്ക് യൂണിറ്റ് പിന്നിലും എക്സ്പള്‍സില്‍ മികച്ച യാത്ര സുഖം നൽകുന്നു. യഥാക്രമം 21 ഇഞ്ച്, 18 ഇഞ്ച് എന്നിങ്ങനെയാണ് മുന്‍-പിന് വീലുകളുടെ അളവ്. 220 mm ആണ് മോട്ടോര്‍സൈക്കിളിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ്. അലൂമിനിയം സ്കിഡ് പ്ലേറ്റുകള്‍, മുകളിലേക്ക് ഉയര്‍ന്ന എക്സ്ഹോസ്റ്റ് അങ്ങനെ നീളുന്നു ഇവന്റെ വിശേഷങ്ങൾ.
ഈ വര്‍ഷം അവസാനത്തോടെയോ അടുത്ത വര്‍ഷം ആദ്യ പാദത്തോടെ തന്നെ ഇന്ത്യൻ നിരത്തുകളിൽ ഓടി തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്ന എക്സ്പള്സിനു റോയൽ എൻഫീൽഡ് ഹിമാലയനായിരിക്കും കടുത്ത എതിരാളി. ഏകദേശം 1 .2 ലക്ഷം രൂപയായിരിക്കും പ്രതീക്ഷിക്കുന്ന വിപണി വില.
Post Your Comments