തിരുവനന്തപുരം: പുതിയ വിജിലന്‍സ് ഡയറക്ടറായി ഡിജിപി എന്‍സി അസ്താനയെ നിയമിച്ചു. നിയമന ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പിട്ടു.
അഴിമതിക്കെതിരായ പോരാട്ടത്തില്‍ നിര്‍ണായകമായ വിജിലന്‍സില്‍ സ്വതന്ത്രചുമതലയുള്ള മേധാവി ഇല്ലാത്തത് കോടതിയുടെയും രാഷ്ട്രീയപാര്‍ട്ടികളുടെയും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ മേധാവിയെ നിയമിക്കുന്ന കാര്യം അഭ്യന്തരവകുപ്പ് ഊര്‍ജിതമാക്കിയത്.
ജോലിഭാരംമൂലം വിജിലന്‍സിലെ ചുമതലകളില്‍നിന്ന് ഒഴിവാക്കണമെന്ന് സര്‍ക്കാരിനോട് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ പലവട്ടം ആവശ്യപ്പെട്ടിരുന്നു. വിജിലന്‍സില്‍നിന്ന് വിടുതല്‍ ആവശ്യപ്പെട്ട് അടുത്തിടെ ബെഹ്റ സര്‍ക്കാരിന് കത്തുനല്‍കുകയും ചെയ്തു. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് പുതിയ വിജിലന്‍സ് ഡയറക്ടറെ നിയമിച്ചത്.
Post Your Comments