നഗ്നശരീരത്തില്‍ പെയിന്റ് ചെയ്ത് 25ഓളം മോഡലുകള്‍. ശരീരമാസകലം വിവിധ പെയിന്റിംഗുകള്‍ ചെയ്ത് ടൈംസ് സ്‌ക്വയറിന് ചുറ്റും എത്തിയ മോഡലുകളായിരുന്നു ടൂറിസ്റ്റുകളുടെ പ്രധാന ആകര്‍ഷണം. ശരീരത്തിലെ നഗ്നതയെ കുറിച്ച് നാണിക്കുന്നത് ശരിയല്ല, കാരണം നമ്മെ നാമാക്കുന്നത് ആ ശരീരമുള്ളതുകൊണ്ടാണെന്നാണ് സംഘാടകരുടെ അഭിപ്രായം. ഇതിനാലാണ് ഈ പരിപാടി വര്‍ഷം തോറും നടത്തിവരുന്നതെന്നും സംഘാടകരില്‍ ഒരാള്‍ പറഞ്ഞു. കലയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മോഡലുകള്‍ വിവസ്ത്രരായി പെയിന്റ് ചെയ്ത ശരീരത്തോടെ ടൂറിസ്റ്റുകള്‍ക്ക് മുന്നിലെത്തിയത്.
ഹ്യൂമന്‍ കളക്ഷന്‍ ആര്‍ട്‌സ് എന്ന സംഘടനയാണ് പോളാര്‍ ബെയര്‍ പെയിന്റ് എന്ന പേരില്‍ ഈ ചടങ്ങ് ഒരുക്കിയത്. 25ഓളം മോഡലുകളെ നഗ്നരായി നിര്‍ത്തി ടൂറിസ്റ്റുകള്‍ക്ക് മുന്നില്‍ ഫോട്ടോയ്ക്കായി പോസ് ചെയ്യിപ്പിച്ചു. കനത്ത തണുപ്പും മഴയും നില്‍ക്കുന്ന ടൈംസ് സ്‌ക്വയറില്‍ നിരവധി ടൂറിസ്റ്റുകളായിരുന്നു എത്തിയിരുന്നത്. ടൂറിസ്റ്റുകളെ സന്തോഷിപ്പിക്കാനായി ഇവര്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും നൃത്തം ചെയ്യുകയുമൊക്കെ ചെയ്തു. വിവിധ പ്രായത്തിലുള്ള മോഡലുകളായിരുന്നു പരിപാടിയില്‍ പങ്കാളികളായത്. 2014 മുതല്‍ നടത്തി വരുന്ന ഈ പരിപാടിയില്‍ വന്‍ ജനപങ്കാളിത്തമാണ് കണ്ടുവരുന്നത്.
Post Your Comments