ചാരുംമൂട്: ജാതിയുടെയും മതത്തിന്റെയും പേരിൽ കലഹിക്കുന്ന ആളുകൾക്കിടയിൽ മാതൃകയായി ഒരു വിവാഹം. ഹിന്ദുക്കളായ യുവതിയുടെയും യുവാവിന്റെയും വിവാഹം ഏറ്റെടുത്തു നടത്തിയ മുസ്ലിം കുടുംബമാണ് നാടിന്റെ മതേതരപാരമ്പര്യത്തിന് മാതൃകയായത്. ഇലിപ്പക്കുളം ചൂനാട് വലിയതറയില്‍ പരേതനായ ശിവരാമന്റെയും വിജയമ്മയുടേയും മകള്‍ നിഷയുടെയും കണ്ണനാകുഴി മീനത്തു തറയില്‍ ചന്ദ്രന്‍ ദേവാവതി ദമ്പതികളുടെ മകന്‍ അജയ്ചന്ദ്രന്റെയും വിവാഹമാണ് കൃഷ്ണപുരം ആര്‍എം നസീം മന്‍സിലില്‍ അബ്ദുള്‍ റഹിം, നസീമ ദമ്പതിമാര്‍ നടത്തിക്കൊടുത്തത്. വിവാഹക്ഷണപത്രിക അടിച്ചതു മുതല്‍ സ്വര്‍ണം, വസ്ത്രം, സദ്യ എന്നിവയുള്‍പ്പടെയുള്ള മുഴുവന്‍ ചെലവുകളും ഇവരാണ് നടത്തിയത്.
വര്‍ഷങ്ങളായി തളര്‍ന്നു കിടന്നാണ് നിഷയുടെ അച്ഛന്‍ ശിവരാമന്‍ മരിച്ചത്. ശിവരാമന്റെ ചികിത്സയ്ക്കായി വീടും സ്ഥലവും വിൽക്കുകയും ചെയ്‌തു. അമ്മ വിജയമ്മ കൂലിപ്പണിക്കുപോയി കിട്ടുന്ന തുകയും നിഷ കടയിൽ ജോലിചെയ്തും കിട്ടിയ തുക ഉപയോഗിച്ച് സഹോദരിയുടെ വിവാഹം നടത്തുകയുണ്ടായി. തുടർന്ന് അബ്ദുള്‍ റഹിം, നസീമ ദമ്പതിമാര്‍ നിഷയുടെ വിവാഹം നടത്താൻ തീരുമാനിക്കുകയായിരുന്നു.
Post Your Comments