KeralaLatest NewsNews

സ്റ്റോപ്പില്‍ ഇറങ്ങണമെന്ന് ആവശ്യപ്പെട്ട യാത്രക്കാരന് കെഎസ്ആര്‍ടിസി കണ്ടക്ടറുടെ ക്രൂര മര്‍ദനം, പിന്നീട് നടന്നത്..

തിരുവനന്തപുരം: ടിക്കറ്റ് എടുത്ത സ്റ്റോപ്പില്‍ ഇറക്കണം എ്ന്ന് ആവസ്യപ്പെട്ടതിന് യാത്രക്കാരന് കെഎസ്ആര്‍ടിസി ഡ്രൈവറുടെ മര്‍ദനം. ഇതില്‍ രോഷാകുലനായ മധ്യവയസ്‌കന്‍ ബസി്‌ന്റെ ചില്ല് എറിഞ്ഞ് പൊട്ടിച്ചു. രാവിലെ എട്ട് മണിയോടെ ബാലരാമപുരത്താണ് സംഭവം.

ഒറ്റശേഖരമംഗളം ചെമ്പൂര്‍ സ്വദേശി ബാബുവിനാണ്(48) കണ്ടക്ടറുടെ മര്‍ദനത്തില്‍ പരിക്കേറ്റത്. കാട്ടാക്കടയില്‍ നിന്നും വിഴിഞ്ഞത്തേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസ്സിലാണ് സംഭവം. എരുത്താവൂരിലേക്ക് ടിക്കറ്റ് എടുത്ത ബാബു സ്റ്റോപ്പ് എത്തിയപ്പോള്‍ ഇറങ്ങണം എന്നാവശ്യപ്പെട്ടു. എന്നാല്‍ കണ്ടക്ടര്‍ ഡബിള്‍ ബെല്‍ അടിച്ചു വിടുകയായിരുന്നു എന്നാണ് ആരോപണം.

തുടര്‍ന്ന് കണ്ടക്ടറും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും ബാബുവിനെ ബസിനുള്ളില്‍ വെച്ച് കണ്ടക്ടര്‍ ക്രൂരമായി മര്‍ദിച്ചുവെന്നുമാണ് വിവരം. രണ്ടു കിലോമീറ്റര്‍ മാറിയ ശേഷമാണ് ബസ് നിറുത്തി ബാബുവിനെ ഇറക്കി വിട്ടത്. ബസ്സില്‍ നിന്ന് ഇറങ്ങിയ ഉടനെ ബാബു കല്ലെറിഞ്ഞ് ബസിന്റെ പിന്നിലെ ചില്ല് തകര്‍ക്കുകയയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button