കൊച്ചി: ഒരു കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിലവിലുളള സ്‌കൗട്ട് മാസ്റ്റര്‍/ഗൈഡ് ക്യാപ്റ്റന്‍ തസ്തികയിൽ ഒഴിവ്. ആലുവ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ പരിധിയില്‍ രജിസ്റ്റര്‍ ചെയ്ത് പുതുക്കി വരുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് താല്പര്യമുണ്ടെങ്കിൽ ഫെബ്രുവരി 15 തീയതിക്കുളളില്‍ ആലുവ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഹാജരാകണം.
ഡിഗ്രിയും എന്‍.സി.സി അല്ലെങ്കില്‍ സ്‌കൗട്ട് ആന്റ് ഗൈഡ് സര്‍ട്ടിഫിക്കറ്റും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 2018 ജനുവരി ഒമ്പതിന് 18 നും 35 നും മധ്യേ, നിയമാനുസൃത വയസിളവ് അനുവദനീയം. ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികള്‍ ഈ ജോലിക്ക് യോഗ്യരല്ല.
അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും രജിസ്‌ട്രേഷന്‍ കാര്‍ഡും, ഒ.ബീ.സി വിഭാഗത്തില്‍പ്പെട്ടവര്‍ ബന്ധപ്പെട്ട തഹസില്‍ദാരില്‍ നിന്നും ക്രീമീലെയര്‍ സര്‍ട്ടിഫിക്കറ്റും സഹിതം ഹാജരാകണം.
Read also ;ഇന്ത്യൻ ഓയിലിൽ ഒഴിവ്
Post Your Comments