KeralaLatest NewsNews

ജേക്കബ് തോമസ് ഉദ്യോഗസ്ഥരെ സമ്മര്‍ദ്ദത്തിലാക്കി

തിരുവനന്തപുരം: സര്‍ക്കാര്‍, ജേക്കബ് തോമസിനെതിരായ അച്ചടക്ക നടപടിയുമായി മുന്നോട്ടു പോകുന്നു. സര്‍ക്കാറിനെ ഓഖി ദുരന്തത്തില്‍ വിമര്‍ശിച്ചതിന് ജേക്കബ് തോമസ് നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നു ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ തളളി. ചീഫ് സെക്രട്ടറി പോള്‍ ആന്റണി ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോര്‍ട്ട് നല്‍കി. കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിനും വിഷയത്തില്‍ നടപടികള്‍ വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ തീരുമാനത്തിന് വിട്ടിരിക്കുകയാണ്.

read also: പാറ്റൂര്‍കേസില്‍ വിജിലന്‍സിനെതിരെ രൂക്ഷവിമര്‍ശനവുമായി ജേക്കബ് തോമസ്‌

നേരത്തെ സര്‍ക്കാരിനെ വിമര്‍ശിച്ചതിനു ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ജേക്കബ് തോമസ് വിമര്‍ശനങ്ങളില്‍ ഉറച്ചു നിന്നുകൊണ്ടുള്ള മറുപടിയാണ് നല്‍കിയിരുന്നത്. സര്‍ക്കാര്‍ വ്യക്തമായി ഓഖിയില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചെന്ന കാര്യം പരസ്യപ്പെടുത്തിയിരുന്നില്ലെന്നും മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാനപ്പെടുത്തിയാണ് താന്‍ നിലപാട് വ്യക്തമാക്കിയതെന്നുമായിരുന്നു ജേക്കബ് തോമസിന്റെ വിശദീകരണം. എന്നാല്‍ സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നെന്ന തരത്തില്‍ നടത്തിയ പ്രസ്താവന അദ്ദേഹം നിഷേധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button