തിരുവനന്തപുരം: കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന ഭിക്ഷാടന മാഫിയ സംസ്ഥാനത്ത് ഇല്ലെന്ന് വനിത ശിശുക്ഷേമ വകുപ്പ്. കുട്ടികളെ ഭിക്ഷാടന മാഫിയ തട്ടിയെടുത്തെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ നിരവധി സന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ടെങ്കിലും ശിശുക്ഷേമ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ ഇതെല്ലാം വ്യാജമാണെന്ന് കണ്ടെത്തി. കേരളത്തില്‍ കുട്ടികളെ കാണാതാവുന്ന കേസുകളില്‍ ഭിക്ഷാടന മാഫിയയുടെ ഇടപെടലില്ലെന്നും വകുപ്പ് വ്യക്തമാക്കുന്നു.
2017ല്‍ കണ്ടെത്താനുള്ള 49 കുട്ടികളില്‍ ഭൂരിഭാഗവും 16 വയസിനു മുകളിലുള്ളവരാണ്. അവര്‍ പലവിധ കാരണങ്ങളാല്‍ വീട് വിട്ടവരാണെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. കുട്ടികളെ തട്ടിയെടുക്കുന്ന സംഘം ഇറങ്ങിയിട്ടുണ്ടെന്ന ആശങ്കയും അതിന്റെ പേരില്‍ പലരെയും അകാരണമായി മര്‍ദിക്കുന്ന സംഭവങ്ങളും ഒഴിവാക്കണമെന്നും ശിശുവികസനവകുപ്പ് അന്വേഷണ റിപ്പോര്‍ട്ടിലൂടെ അഭ്യര്‍ഥിക്കുന്നത്.
Post Your Comments