മുംബൈ: വിചിത്രവാദവുമായി സാറ ടെണ്ടുല്‍ക്കറെ ശല്യം ചെയ്ത യുവാവ്. സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകള്‍ സാറ ടെണ്ടുല്‍ക്കറെ ശല്യം ചെയ്തതിനെ തുടര്‍ന്ന് പൊലിസ് അറസ്റ്റ് ചെയ്ത ദേബ് കുമാര്‍ മൈഥിയാണ് ഇപ്പോൾ വിചിത്രവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. . സാറയുമായി പ്രണയത്തിലായതെങ്ങനെ എന്ന ചോദ്യത്തിനുത്തരമാണ് ഇപ്പോൾ അയാൾ നൽകിയത്. താന്‍ സാറയെ പ്രണയിച്ചത് ഇടിമിന്നലിന്റ നിര്‍ദേശമവനുസരിച്ചാണെന്നാണ് ദേബ്കുമാറിന്റ വാദം.
ടെലിവിഷനില്‍ നിന്നുമാണ് സാറയെതാൻ ആദ്യമായി കാണുന്നതെന്നും പിന്നീടത് മുഴുത്ത പ്രണയമായെന്നും, വിവാഹം കഴിക്കണമെന്നായെന്നും അയാൾ പറയുന്നു. തുടർന്ന് ഒരു ഉത്തരത്തിനു വേണ്ടി താൻ ആകാശത്തോക്ക് നോക്കി ചോദിച്ചു, സാറ ടെണ്ടുല്‍ക്കര്‍ എന്റെ ഭാര്യയാകണോ? ആകാശത്ത് ആ നിമിഷം തന്നെ ഇടിമിന്നലുണ്ടായി, ചോദ്യത്തിന്റ ഉത്തരമായിരുന്നു അത്. ഇടിമിന്നല്‍ പറഞ്ഞത് സാറ തന്റെ ഭാര്യയാകേണ്ടവള്‍ തന്നെയാണെന്നായിരുന്നു. താനീകാര്യം അവളുടെ വീട്ടിലേക്ക് വിളിച്ചപ്പോള്‍ വ്യക്തമാക്കിയതായും ദേബ് കുമാര്‍ പറഞ്ഞു.
read also: സച്ചിന്റെ മകളുടെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ട്, ടെക്കി പിടിയില്‍
2011 ല്‍ സാറക്ക് 13 വയസ്സുള്ളപ്പോളാണ് തന്റ കൈയിലുള്ള ദേബ് & സാറ യെന്നുള്ള ടാറ്റു ചെയ്തതെന്നും ദേബ്കുമാര്‍ പറയുന്നു. മാത്രമല്ല ഞാന്‍ ലോകത്തിലെ ഏറ്റവും മികച്ച വ്യക്തിയാണെന്നും ദേബ് കുമാര്‍ കൂട്ടിചേര്‍ത്തു.
Post Your Comments