മുംബൈ: സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകള്‍ സാറ ടെണ്ടുല്‍ക്കറുടെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ട് ആരംഭിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈ അന്തേരി സ്വദേശിയായ സോഫ്‌റ്റ്വെയര്‍ എഞ്ചിനീയര്‍ നിതിന്‍ സിഷോദാണ് അറസ്റ്റിലായത്. മാത്രമല്ല ഇയാളുടെ ലാപ്‌ടോപ്പും രണ്ട് മൊബൈല്‍ ഫോണുകളും സൈബര്‍ സേന പിടിച്ചെടുത്തു.
ഇയാളുടെ പേരില്‍ വഞ്ചന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. സച്ചിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റാണ് സംഭവത്തില്‍ പരാതി നല്‍കിയത്. സാറയുടെ പേരില്‍ ട്വിറ്റര്‍ അക്കൗണ്ട് തുടങ്ങി പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുകയായിരുന്നു ഇയാള്‍. ഫെബ്രുവരി ഒമ്പത് വരെ ഇയാളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
ലണ്ടനില്‍ പഠിക്കുകയാണ് സാറ. മകളുടെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ട് ഉണ്ടെന്ന് അറിഞ്ഞ സച്ചിന്‍ ഞെട്ടിപ്പോയെന്ന് പേഴ്‌സണല്‍ അസിസ്റ്റന്റ് പറയുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തെ സംബന്ധിക്കുന്ന നിരവധി കമന്റുകള്‍ ട്വിറ്റര്‍ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. തുടര്‍ന്നാണ് പരാതിപ്പെട്ടത്.
Post Your Comments