ആസിഡൊഴിച്ച് മുന്‍ഭാര്യയെ കൊല്ലാന്‍ ശ്രമിച്ച യുഎഇ പൗരന് 15 വര്‍ഷം തടവും 21,000 ദിര്‍ഹം പിഴയും ശിക്ഷ. മുന്‍ഭാര്യ ജോലി ചെയ്യുന്ന ക്ലിനിക്കിലെത്തി 44 കാരനായ മുന്‍ഭര്‍ത്താവ് യുവതിയുടെ മുഖത്തും ശരീരത്തിലും സള്‍ഫ്യൂരിക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. 2015 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭര്‍ത്താവ് ക്ലിനിക്കിലേക്ക് വരുന്നത് കണ്ട് ഈജിപ്തുകാരനായ സുരക്ഷാ ജീവനക്കാരനോട് അയാളെ തടയാന്‍ താന്‍ വിളിച്ചു പറഞ്ഞിരുന്നെങ്കിലും അതിനു മുൻപ് തന്നെ ഇയാൾ അകത്തുകയറി വാതില്‍ അടച്ചു പൂട്ടി ആസിഡൊഴിക്കുകയായിരുന്നുവെന്ന് യുവതി കോടതിയില്‍ പറയുകയുണ്ടായി.
Read Also: മണ്ണിന് മുകളിൽ സ്വർണത്തരികൾ; കുഴിച്ചു നോക്കിയപ്പോൾ കണ്ടത് ടൺ കണക്കിന് സ്വർണം
അതേസമയം 15 വര്‍ഷം തന്നോടൊപ്പം ജീവിച്ച ഭാര്യയെ കൊല്ലണമെന്ന് തനിക്ക് ഉദ്ദേശ്യമുണ്ടായിരുന്നില്ലെന്ന് ഭർത്താവ് കോടതിയിൽ പറയുകയുണ്ടായി. എന്നാൽ കടുത്ത ശിക്ഷ നല്കാൻ കോടതി തീരുമാനിക്കുകയായിരുന്നു. ആക്രമണത്തിനിടയില്‍ പൊള്ളലേറ്റ ഇയാള്‍ കൈകളില്‍ തൈര് പുരട്ടുന്നത് താന്‍ കണ്ടതായി ക്ലിനിക്കിലെ സുരക്ഷാ ഉദ്യോഗസ്ഥന്‍ മൊഴി നൽകുകയുണ്ടായി.
Post Your Comments