തിരുവനന്തപുരം: സിസ്റ്റര്‍ അഭയയുടെ കൊലപാതകവുമായി ബന്ധപ്പെട്ട തെളിവുകൾ നശിപ്പിച്ചതിനു ക്രൈംബ്രാഞ്ച് മുന്‍ എസ്.പി: കെ.ടി. മൈക്കിളിനെ പ്രതിയാക്കിയതിനെതിരേ ഹൈക്കോടതിയില്‍നിന്നു സ്റ്റേ ലഭിച്ചതു പുറംവാതിലിലൂടെയാണെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്കിനു ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പരാതി നല്‍കി.
Read also:കത്തോലിക്കാ സഭയെ ഇളയ്ക്കി മറിച്ച സിസ്റ്റര്‍ അഭയ കേസിലെ ആദ്യവിധി ഈ മാസം അഞ്ചിന്
ക്രൈംബ്രാഞ്ച് എസ്.പിയായിരുന്ന കെ.ടി. മൈക്കിളിനെ തെളിവു നശിപ്പിക്കല്‍, ഗുഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തി തിരുവനന്തപുരം സി.ബി.ഐ. കോടതി നാലാം പ്രതിയാക്കിയിരുന്നു.എന്നാല്‍, ഈ ഉത്തരവിനെതിരേ ഹൈക്കോടതിയെ സമീപിച്ച മൈക്കിളിന്റെ പരാതി ജസ്റ്റിസ് കെമാല്‍ പാഷയുടെ ബെഞ്ചിലാണ് പരിഗണിക്കേണ്ടിയിരുന്നതെന്നു പരാതിയില്‍ പറയുന്നു.
സി.ബി.ഐ. കോടതി ഈ മാസം 27നു കൂടുതല്‍ വാദംകേള്‍ക്കാന്‍ വച്ചിരിക്കെയാണു മൈക്കിളിനു സ്റ്റേ ലഭിച്ചത്. കേസ് മറ്റൊരു ബെഞ്ചിലേക്കു മാറ്റിയതു സംബന്ധിച്ചു ഹൈക്കോടതിയിലെ ക്രിമിനല്‍ റിവിഷന്‍ പെറ്റീഷനിലെ ബന്ധപ്പെട്ട ഫയലില്‍നിന്നു വുമണ്‍ അട്രോസിറ്റി പ്രകാരമല്ലെന്നും ക്രിമിനല്‍ റിവിഷന്‍ പെറ്റിഷന്‍ കോണ്‍സ്റ്റിറ്റ്യൂഷന്‍ പ്രകാരമാണെന്നും വ്യക്തമാണെന്നു ചീഫ് ജസ്റ്റിസിനു നല്‍കിയ പരാതിയില്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ചൂണ്ടിക്കാട്ടുന്നു.
Post Your Comments