Latest NewsNewsgulf

ഭർത്താവിനെ ഫോണിലൂടെ അപമാനിച്ചു: ഭാര്യക്ക് 5,000 ദർഹം പിഴ

 

യുഎഇ: ഭർത്താവിനെ ഫോണിലൂടെ ശപിക്കുകയും മോശം വാക്കുകൾ പറയുകയും ചെയ്ത ഭാര്യക്ക് 5000 ദർഹം പിഴയും ഒരുമാസം ജയിൽവാസവും. യുഎഇ ഖഹോർ ഫക്കാൻ കോടതിയാണ് കേസിൽ വിധി പറഞ്ഞത്. ഭാര്യയും ഭർത്താവുമായുള്ള വഴക്കിനിടയിലാണ് ഭാര്യ ഭർത്താവിനെ ഫോണിലൂടെ അപമാനിച്ചത്. ഇവർ ഭർത്താവിനോട് വളരെ മോശം രീതിയിൽ സംസാരിക്കുകയും ദേഷ്യപ്പെടുകയുമായിരുന്നു. അതോടെ ഭാര്യക്കെതിരെ ഭർത്താവ് പോലീസിൽ പരാതിപ്പെടുകയായിരുന്നു. ഭാര്യ കുറ്റം സമ്മതിച്ചു. എന്നാൽ പെട്ടന്നുണ്ടായ ദേഷ്യത്തിലാണ് അങ്ങനെ പറഞ്ഞതെന്ന് അവർ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു

read more:മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും മോഹൻ ഭാഗവതിന്‍റെ വാക്കുകളെ വളച്ചൊടിച്ചെന്ന് ആർ‌എസ്എസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button