ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ നാലാം മത്സരത്തില്‍ ഇന്ത്യ വിജയം അര്‍ഹിച്ചിരുന്നില്ലെന്ന് നായകന്‍ വിരാട് കോഹ്ലി. മഴയ്ക്ക് ശേഷം ഇന്ത്യന്‍ ബൗളിങ് പതറിപ്പോയെന്നും ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്‍മാര്‍ക്ക് ഇത് മുന്‍തൂക്കം നല്‍കിയെന്നും കൊഹ്ലി വ്യക്തമാക്കി. മത്സരത്തിന് ശേഷം നടന്ന വാര്‍ത്ത സമ്മേളനത്തിലാണ് താരം ഇത്തരത്തില്‍ പ്രതികരിച്ചത്.
ദക്ഷിണാഫ്രിക്ക മികച്ച രീതിയില്‍ കളിച്ചു. വിജയം അവര്‍ക്ക് അര്‍ഹതപ്പെട്ടതായിരുന്നു. പിച്ചിന് വൈകുന്നേരം വേഗത കൂടിയെന്നും കൊഹ്ലി കൂട്ടിച്ചേര്‍ത്തു. ഏകദിനത്തിന് പകരം ടിട്വന്റി ശൈലിയിലാണ് മത്സരം നടന്നതെന്നും കൊഹ്ലി ചൂണ്ടിക്കാട്ടി.
മഴ മൂലം 28 ഓവറില്‍ 202 റണ്‍സെന്ന നിലയില്‍ ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം പുനര്‍ നിര്‍ണയിച്ചിരുന്നു. 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സാണ് ഇന്ത്യ നേടിയത്. ശിഖര്‍ ധവാന്റെ സെഞ്ചുറിയായും വിരാട് കോഹ്ലിയുടെ അര്‍ദ്ധ സെഞ്ചുറിയുമാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ ന്ടിക്കൊടുത്തത്. എന്നാല്‍ അഞ്ച് വിക്കറ്റ് ശേഷിക്കെയായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം.
Post Your Comments