യുഎഇയില്‍ നടക്കുന്ന അറേബ്യന്‍ ഗള്‍ഫ് ലീഗ് ഫുട്‌ബോളിലെ ഒരു സെല്‍ഫ് ഗോളാണ് സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. അല്‍ ജസീറയും അല്‍ ദഫ്റയും തമ്മിലുള്ള മത്സരത്തിലാണ് സംഭവം. യുഎഇ താരം കൂടിയായ യാസര്‍ അബ്ദുള്ളയാണ് കിടിലന്‍ സെല്‍ഫ് ഗോളടിച്ചത്.
ദഫ്റ പോസ്റ്റിലേക്കുള്ള അല്‍ ജസീറയുടെ മുന്നേറ്റ ശ്രമത്തിനിടെ ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ച യാസര്‍ അബ്ദുള്ളയുടെ ശ്രമം സ്വന്തം ടീമിന്റെ പോസ്റ്റിലാണ് എത്തിയത്. ഇത് കണ്ട കമേന്റര്‍ കിടിലന്‍ ഗോളെന്നാണ് പറഞ്ഞ് വിശേഷിപ്പിച്ചത്. മത്സരത്തില്‍ അല്‍ ജസീറ 3-1ന് ജയിച്ചു.
Post Your Comments