ന്യൂഡല്‍ഹി: ഭാര്യയെ ക്രൂരമായി കുത്തിക്കൊന്ന കേസില്‍ ഭര്‍ത്താവിന് കീഴ്ക്കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ ഡല്‍ഹി ഹൈക്കോടതി ശരിവെച്ചു. 2012 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2012 ഒക്ടോബര്‍ 31 ന് രാത്രിയാണ് ദേവേന്ദ്ര ദാസ് തന്റെ ഭാര്യയെ കൊലപ്പെടുത്തിയത്. ഭാര്യയുമായുണ്ടായ വഴക്കിനെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
പച്ചക്കറികളുടെ തൊലി ചുരണ്ടിക്കളയാന്‍ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ചാണ് ഇയാള്‍ ഭാര്യയെ കുത്തിയത്. 21 തവണ ഇയാള്‍ ഭാര്യയെ കുത്തിയെന്നും കട്ടയുപയോഗിച്ച് തലക്കടിക്കുകയും ചെയ്തുവെന്നും റിപ്പോര്‍ട്ടിലുണ്ട്. തലയ്ക്കേറ്റ ശക്തമായ ആഘാതത്തില്‍ മൃതദേഹത്തിന്റെ തലയോട്ടി തകര്‍ന്ന നിലയിലായിരുന്നു. കേസില്‍ വിചാരണക്കോടതിയും ഇയാള്‍ക്ക് ജീവപര്യന്തം തടവാണ് വിധിച്ചിരുന്നത്. ഇതിനെതിരെ ഇയാള്‍ നല്‍കിയ അപ്പീല്‍ തള്ളിയ ഡല്‍ഹി ഹൈക്കോടതി പ്രതി നടത്തിയ കൃത്യം അത്യന്തം ഹീനമാണെന്ന് വിലയിരുത്തി. ദേവേന്ദ്ര ദാസ് എന്നയാള്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്.
ഇവര്‍ താമസിച്ചിരുന്ന വീടിന്റെ ഉടമ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. ജീവപര്യന്തം ശിക്ഷ വിധിക്കാന്‍ പര്യാപ്തമായ വിവരങ്ങള്‍ ഇല്ലാതെയാണ് തനിക്ക് വിചാരണക്കോടതി ശിക്ഷ വിധിച്ചതെന്ന വാദവും കോടതി തള്ളി. പ്രകോപനമില്ലാതെയാണ് പ്രതി കൊലപാതകം നടത്തിയതെന്നാണ് കോടതി വിലയിരുത്തല്‍. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കോടതി പ്രതി നടത്തിയ കൃത്യം അത്യന്തം ഹീനമാണെന്ന് വിലയിരുത്തിയത്. കൊലപാതകം നടത്തണമെന്ന ഉദ്ദേശത്തോടെയല്ല താന്‍ ഭാര്യയെ ആക്രമിച്ചതെന്ന വാദം കോടതി തള്ളിക്കളഞ്ഞു.
Post Your Comments