കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും സിപിഐഎം-ബിജെപി സംഘര്‍ഷം.പാനൂര്‍ വളള്യായി, പാത്തിപ്പാലം ഭാഗങ്ങളില്‍ ഉണ്ടായ സിപിഐഎം-ബിജെപി സംഘര്‍ഷത്തില്‍ ഏഴ് പേര്‍ക്ക് പരിക്ക്.അഞ്ച് സിപിഐഎം പ്രവര്‍ത്തകര്‍ക്കും രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്കുമാണ് പരിക്കേറ്റത്.പരിക്കേറ്റവരെ ആശുപത്രിയിലെ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലര്‍ച്ചെയുമായാണ് അക്രമസംഭവങ്ങള്‍ ഉണ്ടായത്.
Read also:ബിജെപി പ്രവർത്തകനെ വെട്ടിപരിക്കേൽപ്പിച്ചു
കഴിഞ്ഞ ദിവസം രാത്രിയോടെ വളള്യായിലെ ഒരു കല്യാണവീട്ടിൽവെച്ച് ഇരു പാർട്ടിക്കാരും തമ്മിൽ വാക്കേറ്റമുണ്ടായതോടെയായിരുന്നു സംഘർഷം തുടങ്ങിയത്. തുടർന്ന് പ്രവർത്തകർ തമ്മിലുണ്ടായ അടിയിൽ ഏഴ് പേർക്ക് പരിക്കേറ്റു. പാത്തിപ്പാലം സ്വദേശികളായ മുക്രീന്റവിട ഷിബു, ചന്ദ്രനിലയത്തില്‍ ഷിന്റോ, പൂള പറമ്പത്ത് ജസ്വന്ത്, എടച്ചേരി പ്രവീണ്‍, ബബിത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ഷിബുവിനെ പരിയാരം മെഡിക്കല്‍ കോളെജ് ആശുപത്രിയിലും മറ്റുള്ളവരെ തലശേരി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇതിന് തുടർച്ചയായ് ഇന്ന് പുലർച്ചെയും ബിജെപി പ്രവര്‍ത്തകരായ സഹോദരങ്ങള്‍ക്ക് നേരെ അക്രമം ഉണ്ടായി. പരിക്കേറ്റ പാത്തിപ്പാലം സ്വദേശികളായ റിജേഷ്, റിജിന്‍ എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളെജിലും പ്രവേശിപ്പിച്ചു. കൂടുതൽ അക്രമസംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പോലീസ് മേഖലയിൽ കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments