KeralaLatest NewsNews

വീണ്ടും ആനയുടെ ആക്രമണം : വീഡിയോ കാണാം

ആലപ്പുഴ: ചേര്‍ത്തലയില്‍ വീണ്ടും ആനയുടെ ആക്രമണം. ഞായറാഴ്ച രാവിലെ 11.30 ഓടെയായിരുന്നു സംഭവം. പ്രസിദ്ധമായ വാരനാട് ദേവീക്ഷേത്രത്തില്‍ ഉത്സവത്തിന് കൊണ്ടുവന്ന ആന ഇടഞ്ഞ് കിലോമീറ്ററുകളോളം ഓടി പരിഭ്രാന്തി സൃഷ്ടിച്ചു. മതിലുകള്‍ ഉള്‍പ്പടെ തകര്‍ത്തു. ദേശീയ പാതയില്‍ ഗതാഗതവും തടസപ്പെട്ടു. പാലാ വേണാട്ടുമന ശ്രീകുമാര്‍ എന്ന ആനയാണ് ഇടഞ്ഞത്. ആനയുടെ പുറത്തു തിടമ്പുമായിരുന്ന ആള്‍ ചെറിയ പരിക്കുകളോടെ രക്ഷപെട്ടു.

ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് കഞ്ഞിക്കുഴിയില്‍ ആനയുടെ ആക്രമണത്തില്‍ പാപ്പാന്റെ കൈയ്യറ്റു പോയ സംഭവം ഉണ്ടായിരുന്നു. ഇടഞ്ഞ ആനയെ ചേര്‍ത്തല വല്ലയില്‍ അമ്പലത്തിനു തെക്കുവശം തളച്ചു. വാരനാട് അമ്ബലത്തിലെ ഉത്സവത്തോടനുബന്ധിച്ചുഉള്ള ഊരുവലം എഴുന്നിള്ളിപ്പിനിടെയാണ് ആന ഇടഞ്ഞത്. നിരവധി മതിലുകള്‍ നശിപ്പിച്ചിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button