റാസൽഖൈമ: ലോകത്തെ ഏറ്റവും ദൈർഘ്യമുള്ള സിപ് ലൈനായ റാസൽഖൈമയിലെ ജബൽ ജൈസ് മലയിൽ നിന്നും കന്നി പറക്കൽ നടത്തി റെക്കോർഡ് സ്വന്തമാക്കി മലയാളി യുവാവ്. തൃശൂർ സ്വദേശിയായ ജൂലാഷ് ബഷീർ എന്ന യുവാവാണ് 2.83 കിലോമീറ്റർ ദൂരം മലനിരകൾക്കിടയിലൂടെ സിപ് ലൈൻ വഴി യാത്ര ചെയ്‌തത്. സമുദ്രനിരപ്പില്‍നിന്ന് 1680 മീറ്റര്‍ ഉയരമുള്ള രാജ്യത്തെ ഏറ്റവും വലിയ പര്‍വത പ്രദേശമാണ് ജബൽ ജെയ്സ്.
Read Also: പതാക നിവര്‍ത്തി പിടിക്കൂ… ഇന്ത്യന്‍ ആരാധകരുടെ മനം കവര്‍ന്ന് അഫ്രീദി
ലോകത്തെ ഏറ്റവും ദൈര്‍ഘ്യമുള്ള സിപ്ലൈന്‍ എന്ന ഗിന്നസ് അംഗീകാരം സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമിക്ക് വ്യാഴാഴ്ച ഗിന്നസ് വേള്‍ഡ് റെക്കോഡ് ഉദ്യോഗസ്ഥന്‍ ഹൊഡാ ഖച്ചാബ് സമ്മാനിച്ചിരുന്നു. സൂപ്പര്‍മാന്‍’ ശൈലിയില്‍ മലമുകളിലേക്ക് സാഹസികയാത്ര നടത്തുന്നവര്‍ക്കായി ഡിസൈന്‍ ചെയ്ത പ്രത്യേക വസ്ത്രവും സുരക്ഷാഉപകരണങ്ങളും ജൂലാഷ് ഉപയോഗിച്ചിരുന്നു.
Post Your Comments