സോണി ടിവിയുടെ ഇന്ത്യന്‍ ഐഡോള്‍ ജൂനിയര്‍ 2 താരമായാണ് വൈഷ്ണവ് ഗിരീഷ് പ്രശസ്തിയിലേക്ക് ഉയരുന്നത് .ദേശീയ തലത്തില്‍ വൈഷ്ണവ് പെട്ടെന്നു പ്രശസ്തനായി. ഷാരുഖ്ഖാനും സല്‍മാന്‍ഖാനും ശ്രേയാഘോഷാലുമൊക്കെ പരിചയക്കാരായി.ശങ്കര്‍ മഹാദേവന്‍, വിശാല്‍ ശേഖര്‍, സലീം സുലൈമാന്‍, സുനീതി ചൗഹാന്‍, അമന്‍ മാലിക്, അര്‍മന്‍ മാലിക്, കെ. കെ. ചിന്മയി ശ്രീപാദ തുടങ്ങിയ മുന്‍ നിര ഗായികര്‍ക്കൊപ്പം പല തവണ പാടിയിട്ടുണ്ട് വൈഷ്ണവ്. സംഗീതാസ്വാദകരുടെ മനസ് കീഴടക്കിയ യുവ ഗായകൻ വൈഷ്ണവ് ഗിരീഷ് മലയാളത്തിൽ തന്റെ അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് അങ്കരാജ്യത്തെ ജിമ്മൻമാർ
നവഗതനായ പ്രവീൺനാരായണനാണ് ചിത്രം സംവിധനം ചെയ്തിരിക്കുന്നത്. മികച്ച ഗാനരചയിതാവിനുളള സംസ്ഥാന അവാർഡ് നേടിയ ഒഎസ് ഉണ്ണികൃഷ്ണന്റെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് ഗിരീഷ് സൂര്യനാരായണനാണ്. പേര് കൊണ്ട് ഇതിനോടകം തന്നെ ശ്രദ്ധയാകർഷിച്ച ചിത്രത്തിൽ പേര് കൊണ്ട് ഇതിനോടകം തന്നെ ശ്രദ്ധയാകർഷിച്ച ചിത്രത്തിൽ രൂപേഷ് പീതാംബരൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആനന്ദം സിനിമയിലെ ടീച്ചർ ആയി വന്നു രസിപ്പിച്ച വിനീത കോശിയാണ് ചിത്രത്തിൽ നായികയാകുന്നത്.DR.റോണി, രാജീവ് പിള്ള, സുദേവ് നായർ, ശങ്കർ ഇന്ദുചൂഡൻ, എന്നിവർ രൂപേഷ്പീതാംബരനോടൊപ്പം അങ്കരാജ്യത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തും.ചിത്രത്തിൽ വൈഷ്ണവ് ഗിരീഷ് ആലപിച്ച ഗാനം കാണാം.
Movie Name : Ankarajyathe Jimmanmar
Actor : Rajeev Pillai, Roopesh Peethambaran, Dr. Rony, Anumohan, Marina Michael, Vineetha Koshy, Archana, Sudev Nair, Sujith Shankar
Director : Praveen Narayanan
Producer : Samuel Mathew
D O P : Gikku Jacob Peter
Editor : Jith Joshi
Music : Girish Narayan
Singer: Vaishnav Girish
Lyrics : O S Unni Krishnan
Programmed By: Anish Raju
Guitars : Sangeeth pavithran
Post Your Comments