കൊല്ലം: വനിതാ പ്രിന്‍സിപ്പലിന്റെ ആത്മഹത്യക്ക് പിന്നില്‍ ദുരൂഹത ആരോപിച്ചും വകുപ്പുതല അന്വേഷണം ആവശ്യപ്പെട്ടും അധ്യാപക സംഘടന. അഷ്ടമുടി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ എസ്. ശ്രീദേവിയെ (55) കഴിഞ്ഞ ശനിയാഴ്ചയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് രണ്ട് ദിവസം മുമ്പ് ക്ലാസ് മുറിയിലിരുന്ന് മദ്യപിച്ച മൂന്ന് വിദ്യാര്‍ത്ഥിനികളെ പ്രിന്‍സിപ്പല്‍ കൈയോടെ പിടികൂടിയിരുന്നു. തുടര്‍ന്ന് ഇവരുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി പ്രിന്‍സിപ്പല്‍ താക്കീത് ചെയ്തു.
എന്നാല്‍ ഒരുകുട്ടിയുടെ രക്ഷിതാവ് പ്രിന്‍സിപ്പലിനെ ഭീഷണിപ്പെടുത്തിയതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ആരോപണം. സംഭവത്തില്‍ വകുപ്പുതല അന്വേഷണം ആവശ്യപ്പെട്ട് അദ്ധ്യാപക സംഘടനയായ എ.കെ.എസ്.ടി.യു രംഗത്തെത്തി. കൂടാതെ വിദ്യാര്‍ത്ഥിനിയുടെ ബന്ധുവായ പൊലീസുകാരന്‍ ഫോണിലൂടെ പ്രിന്‍സിപ്പലിനെ ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്.പ്ലസ് വണ്‍ സയന്‍സ് ബാച്ചിലെ ചില ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ക്ലാസിലിരുന്ന് മദ്യപിച്ചത് പ്രിന്‍സിപ്പല്‍ ചോദ്യം ചെയ്തിരുന്നു. മദ്യപിച്ചത് ചോദ്യം ചെയ്ത പ്രിന്‍സിപ്പലിനെതിരെ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി.
വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പല്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്നായിരുന്നു രക്ഷിതാക്കളുടെ പരാതി. ഈ പരാതിയില്‍ ടീച്ചറെ പൊലീസ് സ്റ്റേഷനില്‍ ഒരു ദിവസം കസ്റ്റഡിയില്‍ വയ്ക്കുകയും ചെയ്തു. തുടർന്നുണ്ടായ അപമാനത്തിലും മാനസിക വിഷമത്തിലുമാണ് അധ്യാപിക ആത്മഹത്യ ചെയ്തതെന്നാണ് സഹപ്രവർത്തകരുടെ ആരോപണം. ഇത് ശരിവയ്ക്കുന്ന രീതിയില്‍ സ്കൂളിലെ വിദ്യാര്‍ത്ഥികളിലൊരാളും ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഈ കുറിപ്പിലും മദ്യപിച്ചത് ചോദ്യം ചെയ്ത സംഭവം തന്നെയാണ് പറഞ്ഞിരുന്നത്.
എറണാകുളം ജില്ലയിലെ പ്രശസ്തമായ കലാലയത്തിലെ പ്രഥമാധ്യാപികയായിരുന്ന ശ്രീദേവി ടീച്ചര്‍ അഷ്ടമുടി സ്കൂളിലെത്തിയിട്ട് ആറുമാസമേ ആയിട്ടുള്ളു. സന്തോഷകരമായ കുടുംബജീവിതം നയിച്ചുവന്നിരുന്ന അവര്‍ക്ക് ആത്മഹത്യ ചെയ്യേണ്ട യാതൊരു സാഹചര്യവുമില്ലെന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്.
Post Your Comments