Latest NewsKeralaNews

ക്ലാസില്‍ ഒരുമിച്ചിരുന്ന് ആണ്‍കുട്ടികളും പെണ്‍കുട്ടികളും മദ്യപിച്ചു: ചോദ്യം ചെയ്ത അധ്യാപികക്കെതിരെ കേസ്: കൊച്ചിയിൽ അധ്യാപിക ജീവനൊടുക്കി

കൊച്ചി: ക്ലാസില്‍ ഒരുമിച്ചിരുന്ന് ആണ്‍കുട്ടികളും പെണ്‍കുട്ടികളും മദ്യപിച്ചതിനെ ചോദ്യം ചെയ്ത പ്രിന്‍സിപ്പാളിനെ കള്ളക്കേസില്‍ കുടുക്കി. തുടർന്ന് കേസിൽ പോലീസ് സ്റ്റേഷനില്‍ പാര്‍പ്പിച്ചതില്‍ മനംനൊന്ത പ്രിന്‍സിപ്പാള്‍ ആത്മഹത്യ ചെയ്തു. അഷ്ടമുടി സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്കൂളിലെ പ്രിന്‍സിപ്പാള്‍ എസ് ശ്രീദേവിയാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുണ്ടറ സ്വദേശിനിയായ ശ്രീദേവിയുടെ ആത്മഹത്യ.

പ്ലസ് വണ്‍ സയന്‍സ് ബാച്ചിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ക്ലാസില്‍ ഒന്നിച്ചിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്ത പ്രിന്‍സിപ്പാളിനെതിരെ കുട്ടികളുടെ രക്ഷിതാക്കള്‍ രംഗത്ത് വരികയായിരുന്നു. കുട്ടികളെ മാനസികമായി പീഡിപ്പിക്കുന്നു എന്നാരോപിച്ചാണ് ടീച്ചറെ പോലീസ് സ്റ്റേഷനില്‍ ഒരു ദിവസം താമസിപ്പിച്ചത്. ഇതിൽ മനം നൊന്തായിരുന്നു ഇവരുടെ ആത്മഹത്യ. എന്നാൽ പ്രിന്‍സിപ്പാളിന്റെ ആത്മഹത്യയ്ക്കിടയാക്കിയ സംഭവം ഇക്കഴിഞ്ഞ ഫെബ്രുവരി മൂന്നിന് വിദ്യാര്‍ത്ഥികളിലൊരാളായ ആതിര ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

കുട്ടികളെ നേര്‍വഴിക്ക് നടത്താന്‍ ശ്രമിച്ചതിന് ഇങ്ങനെയൊരു ശിക്ഷ നല്‍കരുതായിരുന്നുവെന്നും വിദ്യാര്‍ത്ഥിയുടെ കുറിപ്പില്‍ പറയുന്നു. ടീച്ചര്‍ക്ക് നീതി കിട്ടാന്‍ ഏതറ്റം വരെയും സമരം ചെയ്യുമെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്. വിഷയത്തില്‍ ആരോപണ വിധേയരായ കുട്ടികള്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കാത്തതില്‍ അധ്യാപകര്‍ക്കിടയിലും അമര്‍ഷമുണ്ട്. കുണ്ടറ സ്വദേശിയാണ് ആത്മഹത്യ ചെയ്ത പ്രിന്‍സിപ്പാള്‍ ശ്രീദേവി. സംഭവം വിവാദമായതോടെ ആതിര ഇട്ട ഫേസ് ബുക്ക് പോസ്റ്റ് റിമൂവ് ചെയ്തിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് അധ്യാപകരും രംഗത്തെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button