
ചൂട് ചായ ഊതി കുടിക്കുന്നത് മലയാളികളുടെ ശീലത്തിന്റെ ഭാഗമാണ്. എന്നാല്‍ മദ്യം സ്ഥിരമായി കഴിക്കുന്നവരാണെങ്കില്‍ ചൂട് ചായ ഊതി കുടിക്കുന്നത് ഒഴിവാക്കുന്നതായിരിക്കും നല്ലത്. കാരണം ചൂട് ചായ അര്‍ബുദം വരാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നാണ് പുതിയ പഠനത്തില്‍ തെളിയുന്നത്. ദിവസവും മദ്യം കഴിക്കുന്നവര്‍ക്കാണ് ഇത് കൂടുതല്‍ വില്ലനായി മാറുന്നതെന്ന് ചൈനയില്‍ നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തി. പുകവലിക്കാര്‍ക്കും ചൂട് ചായ വില്ലനെന്നാണ് പഠനം.
Also Read : രാവിലെ ചായയ്ക്കു പകരം ഇഞ്ചിച്ചായ കുടിച്ചാല്‍….
ദിവസവും മദ്യവും തിളച്ച ചായയും കുടിക്കുന്നത് ശീലമാക്കിയവരില്‍ അന്നനാളത്തില്‍ കാന്‍സര്‍ വരാനുള്ള സാധ്യത അഞ്ച് മടങ്ങ് കൂടുതലാണെന്നാണ് കണ്ടെത്തല്‍. 30നും 79നും ഇടയില്‍ പ്രായമുള്ള 456,155 ചൈനീസ് പൗരന്‍മാരില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.തിളച്ച ചായ അന്നനാളത്തിലെ കോശങ്ങളെ നശിപ്പിക്കും. ഒപ്പം മദ്യവും പുകവലിയും ആയാല്‍ അര്‍ബുദത്തിന് കാരണമാകുമെന്നും പെകിംഗ് യൂണിവേഴ്സിറ്റി ഹെല്‍ത്ത് സയന്‍സ് സെന്ററിലെ ലവ് ജന്‍ സൂചിപ്പിച്ചു. പഠനം തുടങ്ങുമ്പോള്‍ പങ്കെടുത്ത ആര്‍ക്കും ക്യാന്‍സറുണ്ടായിരുന്നില്ല. എന്നാല്‍ ഒന്‍പത് വര്‍ഷം കഴിയുമ്പോള്‍ പകുതിയോളം പേര്‍ക്കാണ് രോഗം ബാധിച്ചത്.
Post Your Comments