Latest NewsNewsIndia

ദേശീയ ആരോഗ്യമേഖലയില്‍ കേരളത്തിന്റെ സ്ഥാനം വ്യക്തമാക്കുന്ന റിപ്പോർട്ട് പുറത്ത്

ന്യൂഡല്‍ഹി: ദേശീയ ആരോഗ്യ രംഗത്ത് കേരളത്തിന് ഒന്നാം സ്ഥാനം.നീതി ആയോഗ് പുറത്തിറക്കിയ ദേശീയാരോഗ്യ റിപ്പോര്‍ട്ടിലാണ് കേരളത്തിന്റെ മികവ്. കേരളം കൂടാതെ പഞ്ചാബ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളും മുന്നിലുണ്ട്.സമഗ്ര മികവിനു കേരളം മുമ്പിലെണെങ്കിലും ചില കാര്യങ്ങളിൽ പിന്നിലായി.നവജാതശിശു മരണനിരക്ക്, അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികളുടെ മരണനിരക്ക് തുടങ്ങിയവയില്‍ കേരളം മെച്ചപ്പെടാനുണ്ട്.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, ലോക ബാങ്ക് എന്നിവയുടെ സഹകരണത്തോടെയാണു നിതി ആയോഗ് റിപ്പോര്‍ട്ട് തയാറാക്കിയത്. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത്, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സെക്രട്ടറി പ്രീതി സുദന്‍, ലോക ബാങ്കിന്റെ ഇന്ത്യ ഡയറക്ടര്‍ ജുനൈദ് അഹമ്മദ് എന്നിവരാണു റിപ്പോര്‍ട്ട് പ്രകാശിപ്പിച്ചത്.

Read also:കേന്ദ്രത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് മാനദണ്ഡങ്ങള്‍ കേരളത്തിനു തിരിച്ചടി : ഇനി മുതല്‍ എല്ലാ മെഡിക്കല്‍ കോളേജുകളില്‍ ഓങ്കോളജി വിഭാഗം

വലിയ സംസ്ഥാനങ്ങള്‍, ചെറിയ സംസ്ഥാനങ്ങള്‍, കേന്ദ്ര ഭരണ പ്രദേശങ്ങള്‍ എന്നിങ്ങനെ മൂന്ന വിഭാഗത്തിലായാണു റാങ്കിങ്. വലിയ സംസ്ഥാനങ്ങളുടെ വിഭാഗത്തില്‍ സമഗ്ര മികവില്‍ കേരളം, പഞ്ചാബ്, തമിഴ്‌നാട് എന്നിവയാണു മുന്നില്‍. വാര്‍ഷിക പ്രകടനത്തില്‍ ജാര്‍ഖണ്ഡ്, ജമ്മു കശ്മീര്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങള്‍ മുന്നിലെത്തി. ചെറിയ സംസ്ഥാനങ്ങളുടെ വിഭാഗത്തില്‍ സമഗ്ര മികവില്‍ മിസോറം ഒന്നാമതെത്തി. മണിപ്പുര്‍ ആണു തൊട്ടുപിന്നില്‍. വാര്‍ഷിക പ്രകടനത്തില്‍ ഗോവയാണു മുന്നില്‍. കേന്ദ്രഭരണ പ്രദേശങ്ങളുടെ പട്ടികയില്‍ സമഗ്ര മികവില്‍ ലക്ഷദ്വീപിനാണ് ഒന്നാം സ്ഥാനം.

ഒഴിഞ്ഞുകിടക്കുന്ന പ്രധാന തസ്തികകള്‍ നികത്തുക, ജില്ലാ കാര്‍ഡിയാക് കെയര്‍ യൂണിറ്റുകള്‍ (സിസിയു) കാര്യക്ഷമമാക്കുക, പൊതു ആരോഗ്യസംവിധാനം കുറ്റമറ്റതാക്കുക, സ്ത്രീപുരുഷ അനുപാതം ഉയര്‍ത്തുക തുടങ്ങിയ കാര്യങ്ങള്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ശ്രദ്ധിക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button